അബൂദബി: കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സ്പോർട്സ് ആൻഡ് കൾചറൽ വിങ് സംഘടിപ്പിച്ച ചക്ദേ കാഞ്ഞങ്ങാട് സംഗമത്തിൽ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ഹസീന ക്ലബ് ചിത്താരി ജേതാക്കളായി. ക്രസന്റ് യുനൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്.
ഫുട്ബാൾ മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. വടംവലി മത്സരത്തിൽ അബൂദബി പരപ്പ മേഖല കെ.എം.സി.സി ഒന്നാം സ്ഥാനം നേടി. ബിട്ടി ഗല്ലി ബല്ലാ കടപ്പുറത്തെയാണ് പരാജയപ്പെടുത്തിയത്. എട്ട് ടീമുകൾ വടംവലി മത്സരത്തിൽ പങ്കെടുത്തു. ഷൂട്ടൗട്ടിൽ ആവിയിൽ കെ.എം.സി.സിയും, അമ്പെയ്ത്തിൽ ഗ്രീൻസ്റ്റാർ പാലായിയും ജേതാക്കളായി.
ഷഹാമ ബഹിയയിലെ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ചക്ദേ കാഞ്ഞങ്ങാട് സംഗമം ചെയർമാൻ കബീർ കല്ലൂരാവിയുടെ അധ്യക്ഷതയിൽ അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തോളം പേർ പങ്കെടുത്തു.
ദഫ്മുട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, ഡാൻസ് ഉൾപ്പെടെയുള്ള കലാ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഡോക്ടറേറ്റ് ഉൾപ്പെടെ ഉന്നത വിജയങ്ങൾ നേടിയ പരപ്പ സ്വദേശികളായ താജുദ്ദീൻ കാരാട്ട്, അസ്കർ കാരാട്ട്, ബാസിൽ ബഷീർ എടത്തോട് എന്നിവരെ ആദരിച്ചു.
കെ.എം.സി.സി ഭാരവാഹികളായ പി.കെ. അഹമ്മദ്, അനീസ് മാങ്ങാട്, ഹനീഫ പടിഞ്ഞാർമൂല, അബ്ദുൽ റഹിമാൻ ഹാജി ചേക്കു, പി.കെ. അഷറഫ്, കെ.കെ. സുബൈർ, റാഷിദ് ഇടത്തോട്, അഷറഫ് കൊത്തിക്കാൽ, സി.എച്ച്. അബ്ദുൽ സലാം, ഫാറൂഖ് കൊളവയൽ, അസീസ് പെർമുദ, അസീസ് ആറാട്ട്കടവ്, നൗഷാദ് മിഹ് രാജ്, ഷുക്കൂർ ഒളവറ, ഹാഷിം ആറങ്ങാടി, സി.എച്ച്. നൂറുദ്ദീൻ, കരീം കള്ളാർ, സത്താർ കാഞ്ഞങ്ങാട്, മുബാഷ് ബഷീർ.
ആരിഫ് കൊത്തികാൽ, ബഷീർ വൺഫോർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായി. സി.എച്ച് അഷറഫ് കൊത്തിക്കാൽ, മിഥ്ലാജ് കുശാൽ നഗർ, നിസാർ എടത്തോട്, യു.വി. ശബീർ, കബീർ കല്ലൂരാവി, മുനീർ പാലായി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കൺവീനർ നിസാർ എടത്തോട് സ്വാഗതവും ജനറൽ സെക്രട്ടറി മിദ്ലാജ് കുശാൽനഗർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.