വഞ്ചനയാണ്​ അവരുടെ ജാതിയും മതവും

റാസൽഖൈമ: ആളുകളെ വഞ്ചിക്കാൻ തീരുമാനിച്ചിറങ്ങുന്നവർക്ക്​ പാവപ്പെട്ടനെന്നോ പണക്കാരനെ​േന്നാ വേർതിരിവില്ല. മലയാളിയെന്നോ പാകിസ്​താനിയെന്നോ പരിഗണിക്കില്ല. വഞ്ചനയാണ്​ അവരുടെ ജാതിയും മതവും. കേരളത്തിൽ നിന്നുള്ള ഒരു സാധു യുവാവിനെ വേഷം കെട്ടിച്ചു കൊണ്ടുവന്ന്​ യു.എ.ഇയിലെ മുൻനിര ഹൈപ്പർമാർക്കറ്റ്​ ഗ്രൂപ്പിൽ നിന്ന്​ ലക്ഷക്കണക്കിന്​ ദിർഹം വെട്ടിച്ചെടുത്ത സംഭവം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്​. ജോലി നൽകുന്നവരും ജോലി തേടുന്നവരും ബിസിനസ്​ ഡീലുകളിൽ ഏർപ്പെടുന്നവരും ഒരുപോലെ ജാഗ്രത പാലിക്കണം എന്നോർമപ്പെടുത്തുന്നതാണ്​ എട്ടു വർഷം മുൻപ്​ നടന്ന ഇൗ കഥ.
യു.എ.ഇയിലെ കമ്പനിയിൽ മുന്തിയ ജോലിയും 25000 ദിർഹം ശമ്പളവും നൽകാം എന്ന വാഗ്​ദാനം കേട്ടാൽ ഏതു ശരാശരി മലയാളിയാണ്​ വീണുപോകാത്തത്​. വടക്കൻ കേരളത്തിലെ ഹോട്ടൽ ജോലി ചെയ്​തിരുന്ന അഷ്​റഫ്​ എന്ന യുവാവിനോട്​ ഹോട്ടലിൽ വന്ന മാന്യനെന്ന്​ തോന്നിക്കുന്ന വ്യക്​തിയാണ്​ ഇത്തരമൊരു വാഗ്​ദാനം നൽകിയത്​. ത​​െൻറ ജീവിതവും കഷ്​ടതകളുമെല്ലാം പറഞ്ഞപ്പോൾ എല്ലാ ദുരിതവും തീരും നിന്നെ ഞാൻ സഹായിക്കാം, വലിയ മുതലാളിയാക്കാം എ​ന്നെല്ലാം പറഞ്ഞാണ്​ ഗൾഫിലേക്ക്​ കൊണ്ടു വരുന്നത്​. വിസക്ക്​ പണം വാങ്ങിയില്ല മാന്യൻ. 25,000 ദിര്‍ഹം ശമ്പളവും വാഗ്​ദാനം. മാന്യമായ വസ്ത്രമണിഞ്ഞ് ഓഫീസില്‍ എത്തുക. മുന്നിലെത്തുന്ന പേപ്പറുകളില്‍ ഒപ്പിടുക. ഇവ മാത്രമായിരുന്നു ആദ്യ ജോലി. പിന്നീട്​ ഒരുപാട്​ ചെക്കുകളിലും ഒപ്പിട്ടു നല്‍കി. നാട്ടിലാണെങ്കിൽ പത്തു ദിർഹമിന്​ തുല്യമായ പണം പോലും ദിവസേന ശമ്പളമില്ലാതിരുന്ന യുവാവ് നേരം ഇരുട്ടി വെളുക്കു​േമ്പാഴേക്ക്​ റാസൽഖൈമ ​ഫ്രീട്രേഡ്​ സോൺ അനുവദിച്ച വാണിജ്യ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിൽ സംരംഭകനായി.

ഫിത്വർ സക്കാത്തും തട്ടിപ്പറിക്കുന്നവർ
2011ലെ ഈദുല്‍ഫിത്വര്‍ വേളയിൽ യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഫിത്വര്‍ സകാത്ത് നല്‍കുന്നവര്‍ക്ക് വേണ്ടി മതകാര്യ വകുപ്പി​​െൻറ അനുമതിയോടെ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. തങ്ങള്‍ക്ക് കുറച്ചധികം കിറ്റുകൾ ആവശ്യമുണ്ടെന്ന് എന്നറിയിച്ച്​ മലയാളിയായ പി.ജോണ്‍സണ്‍ എന്നയാൾ ഇവരെ സമീപിക്കുന്നു. ത​​െൻറ മുതലാളിയായ കാസര്‍കോട് സ്വദേശി അഷ്റഫ് അബൂബക്കര്‍ പുജൂര്‍ നിർദേശിച്ചതനുസരിച്ചാണ്​ വന്നതെന്നും പർച്ചേസ്​ ഒാഫീസർ എന്നു പരിചയപ്പെടുത്തിയ യുവാവ്​ പറയുന്നു. മൂന്ന് കിലോ ഗ്രാം അരിയും രണ്ട് കിലോ ഗ്രാം പഞ്ചസാരയും അടങ്ങുന്ന 5200 കിറ്റുകളാണ് ഇവർക്ക്​ വേണ്ടത്​. 28 ദിര്‍ഹം നിരക്കില്‍ 1,45,600 ദിര്‍ഹമിനുള്ള ഓര്‍ഡര്‍. പണം റൊക്കമില്ല. ഒരു മാസത്തെ കാലയളവിലുള്ള ചെക്ക് തരും. കോടികളുടെ ബിസിനസ്​ നടത്തുന്ന ഹൈപ്പർമാർക്കറ്റിനെ സംബന്ധിച്ച്​ ഇത്​ അത്ര അതുല്യ ഒാർഡർ ഒന്നുമല്ല. എന്നിരിക്കിലും നല്ല ഒരു ബിസിനസ്​ ആണെന്നു തോന്നി. കച്ചവടം തീരുമാനം ആക്കും മുൻപ്​ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. രണ്ട് സ്ഥലങ്ങളിലുള്ള സ്ഥാപനത്തി​​െൻറ വെയര്‍ ഹൗസുകളില്‍ സന്ദര്‍ശനം നടത്തി ബാങ്കില്‍ സ്ഥാപനത്തി​​െൻറ ട്രാന്‍സാക്ഷന്‍ വിവരങ്ങളും തിരക്കി, തൃപ്​തികരമാണ്​. ഇടപാട് നടക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളെല്ലാം കൃത്യം. ഒാർഡർ പ്രകാരമുള്ള കിറ്റുകൾ വെയര്‍ഹൗസുകളില്‍ എത്തിച്ചു ​െകാടുത്തു. ചെക്ക് ബാങ്കിൽ കൊടുക്കുന്നതിനു മുൻപായി അഷ്റഫുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. ഫണ്ട് ഉണ്ട്, സമര്‍പ്പിച്ചോളു. നാട്ടില്‍ പോകുന്നു. ഈദ് കഴിഞ്ഞ് കാണാമെന്ന്​ മറുപടിയും കിട്ടി. പറഞ്ഞ അവധിയിൽ ചെക്ക്​ ബാങ്കിലെത്തിച്ചപ്പോൾ ചെക്ക് മടങ്ങി. ഫോണിൽ വിളിച്ചപ്പോൾ കിട്ടുന്നില്ല.


സമയം പാഴാക്കാതെ അഷ്റഫി​​െൻറ കോര്‍ക്വെയറിലെ സ്ഥാപനത്തിൽ ചെന്നു നോക്കി. ഇൗ സ്​ഥാപനം അന്വേഷിച്ച് എത്തുന്ന പത്താമത്തെയാളാണ്​ താങ്കളെന്ന്​ സെക്യൂരിറ്റി ജീവനക്കാര ​െൻറ മറുപടി. മാനേജര്‍ വേലായുധന്‍ ഇന്ദ്രകുമാര്‍, എല്‍.പി.ഒ തയാറാക്കിയ മീര, ഓര്‍ഡര്‍ അയച്ച പി. ജോണ്‍സണ്‍^ഒരാളുടെയും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. നേരേ കിറ്റുകള്‍ ഇറക്കിയ ഗോഡൗണിലേക്ക്​ പോയി. ബിസിനസ് ഉറപ്പിക്കുന്നതിന് പോയ സമയം ചരക്കുകള്‍ നിറഞ്ഞു കിടന്നിരുന്ന ഗോഡൗണ്‍ ശൂന്യം. വിദഗ്ധമായി ചതിക്കപ്പെട്ടുവെന്ന് വ്യക്​തമായി. റാക് ഫ്രീ ട്രേഡ് സോണ്‍ അധികൃതരുടെ നിർദേശാനുസരണം പൊലീസില്‍ പരാതി നല്‍കി. വിവാഹ അന്വേഷണമെന്ന മട്ടിൽ നാട്ടിൽ അഷ്റഫിനെക്കുറിച്ച് തിരക്കി. അദ്ദേഹമിപ്പോള്‍ ദുബൈയില്‍ നല്ല ബിസിനസ് സെറ്റപ്പിലാണെന്ന് വിവരം ലഭിച്ചു. കാസര്‍കോഡ് കുമ്പളയിലാണ്​ വീടെന്നറിഞ്ഞ്​ അവിടെ ചെന്നു നോക്കു​േമ്പാൾ കരളലിയിക്കുന്ന കാഴ്ച്ച. കീറിയ ഉടുതുണിയുമായി അഷ്റഫി​​െൻറമാതാവ്. വിദ്യാര്‍ഥിനിയായ സഹോദരി. ഇപ്പോൾ നിലം പതിക്കുമെന്ന മട്ടിലൊരു വീട്​.

സിനിമയല്ലിത്​ ജീവിതം
അഷ്റഫിനെ നേരിൽ കണ്ട സന്ദർഭം^ സിനിമാ കഥകളെ വെല്ലുന്ന ക്ലൈമാക്​സ്​ രംഗമായിരുന്നു. യുവാവ്​ ഒരു കടവിൽ കള്ളമണൽ വാരി ലോറിയിൽ നിറക്കുന്ന തിരക്കിലായിരുന്നു. വണ്ടിയില്‍ വിളിച്ചു കയറ്റി അഷ്റഫുമായി സംസാരിച്ചു. കുടുക്കാന്‍ തനിക്ക് ഉദേശ്യമില്ലെന്നും എന്താണ് സംഭവിച്ചതെന്ന്​ വ്യക്​തമാക്കണമെന്നുമാവശ്യപ്പെട്ടു. താന്‍ വന്‍ ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് അഷ്റഫി​​െൻറ കുമ്പസാരം. ഗൾഫിലെത്തിയാൽ കഷ്​ടപ്പാടെല്ലാം തീരുമെന്ന വാക്കു വിശ്വസിച്ചുപോയതാണ്​ കുടുക്കായത്​.വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളത്തില്‍ 5000 ദിര്‍ഹം മാത്രമാണ് ലഭിച്ചത്. കുറെ ചെക്ക് ലീഫുകളില്‍ ഒപ്പിട്ടു നല്‍കിയതോടെ അയാൾ പറയുന്നതെന്തും അനുസരിച്ചേ മതിയാവൂ എന്ന സ്​ഥിതി വന്നു. ഒാർഡർ എടുക്കാൻ വന്ന ജോൺസനുൾപ്പെടെ ജീവനക്കാരെല്ലാം സന്ദര്‍ശക വിസയിലുള്ളവരായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനെ ചെന്ന്​ കണ്ടു. തികഞ്ഞ പുച്​ഛത്തോടെയായിരുന്നു മറുപടികൾ. ഇൗ പറയുന്നതിനൊക്കെ തെളിവുണ്ടോ, താൻ പണമോ വസ്​തുക്കളോ വാങ്ങിയിട്ടുണ്ടോ എന്നിങ്ങനെ... ഇയാൾക്കെതിരെ രേഖകളും തെളിവുകളുമില്ലാത്തതിനാല്‍ മുന്നോട്ടു പോയിട്ടും കാര്യമില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. ഇതിനു മുൻപ്​ ഇതേ ആൾ മറ്റു ചില സാധുക്കളെ മറയാക്കി മറ്റൊരു മലയാളിയിൽ നിന്ന്​ എട്ട് ലക്ഷം ദിര്‍ഹം തട്ടിച്ചിട്ടുണ്ടെന്നും വ്യക്​തമായി. അഷ്​റഫിനെ യു.എ.ഇയിൽ എത്തിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച കേസ്​ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ

അവസാനം അഷ്​റഫിന്​ എന്തു സംഭവിച്ചു?
ഇൗ കഥ ഇത്രയും വായിച്ച സ്​ഥിതിക്ക്​ അഷ്​റഫ്​ ഇപ്പോൾ എവിടെയുണ്ട്​ എന്നും അഷ്​റഫിനെ ഇവിടെയെത്തിച്ച്​ ആ വഞ്ചക വ്യക്​തിയെ പിടികൂടിക്കൂടേ എന്നും സ്വാഭാവികമായി സംശയം വരാം. ഹോട്ടലിൽ ജോലി ചെയ്​ത്​ കിട്ടുന്ന പണം കൊണ്ട്​ ഉമ്മക്ക്​ മരുന്നും അനിയത്തിയുടെ പഠന ചെലവും നടത്തി വന്ന അഷ്​റഫ്​ യു.എ.ഇയിൽ വന്ന്​ ഇൗ തട്ടിപ്പിൽ കരുവായി മടങ്ങിപ്പോയപ്പോഴേക്ക്​ ആ ജോലി നഷ്​ടമായിരുന്നു. പിന്നീട്​ മണൽ വാരലിനിറങ്ങി. അതും നടക്കാതെ വന്നപ്പോൾ മറ്റു വഴികൾ തേടി. 2011 നവംബറിൽ ഇറങ്ങിയ മലയാള പത്രങ്ങളിൽ അഷ്​റഫി​​െൻറ ചിത്രമുണ്ടായിരുന്നു. കഞ്ചാവ്​ കടത്തു കേസിൽ പിടിയിലായ വാർത്തക്കൊപ്പം. ഒരു പട്ടിണിപ്പാവത്തെയും ഹൈപ്പർമാർക്കറ്റ്​ മുതലാളിയേയും പിന്നെ അനേകം പേരെയും വഞ്ചിച്ച മഹാ ബുദ്ധിശാലി ഇൗ കുറിപ്പ്​ വായിക്കുന്നുണ്ടാവും. കൂടുതൽ പേരെ വഞ്ചിക്കുന്നതിനെക്കുറിച്ച്​ പദ്ധതികൾ ആസ​ൂത്രണം ചെയ്യുന്നുണ്ടാവും. ഇത്തരം കുടില ഹൃദയർ എക്കാലത്തും എല്ലായിടത്തുമുണ്ടാവും^സ്വയം സൂക്ഷിക്കുകയേ മാർഗമുള്ളു.

Tags:    
News Summary - cheating-hyper market-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.