ഓയാസിസ്‌ ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന ശിശുദിനാഘോഷം

ഓയാസിസ്‌ ഇന്‍റർനാഷണൽ സ്കൂളിൽ ശിശുദിനാഘോഷം

അൽഐൻ: അൽഐൻ ഓയാസിസ്‌ ഇന്‍റർനാഷണൽ സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ സി.കെ.എ. മനാഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കോർഡിനേറ്റർ സ്മിത വിമൽ വിദ്യാർഥികൾക്ക്​ ശിശുദിന സന്ദേശം നൽകി.

വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും ഫുട്​ബോൾ, ക്രിക്കറ്റ്‌, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. ശൈത്യകാലത്തെ വരവേൽക്കുന്നതിനായി പ്രൈമറി ക്ലാസിലെ അധ്യാപകർ സ്കൂളിലെ കൊറിഡോറിൽ ഒരുക്കിയ സ്പാർക്ലിങ് ഫ്രോസൺ വണ്ടർലാൻഡ് വിദ്യാർഥികൾക്ക് കൗതുക കാഴ്ച്ചയൊരുക്കി. വിദ്യാർഥികളുടെ ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.

Tags:    
News Summary - Children's Day Celebration at Oasis International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.