ദുബൈ: 12 കേന്ദ്രങ്ങളിൽ ജൂൺ 26ന് പാസ്പോർട്ട് സേവനങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്പോർട്ട് സേവ ക്യാമ്പ് നടത്തുന്നത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട തിരക്ക് വർധിച്ച സാഹചര്യത്തിലാണ് സേവ ക്യാമ്പ് നടത്തുന്നത്.
ഓൺലൈനിൽ അപേക്ഷയും രേഖകളും സബ്മിറ്റ് ചെയ്തശേഷം വേണം സേവ കേന്ദ്രങ്ങളിൽ എത്താൻ. blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടതും ബുക്ക് ചെയ്യേണ്ടതും. കൂടുതൽ വിവരങ്ങൾക്ക് 80046342 എന്ന ടോൾ ഫ്രി നമ്പറിൽ വിളിക്കുകയോ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇ-മെയിലുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. രാവിലെ ഒമ്പത് മുതൽ ആറുവരെയാണ് ക്യാമ്പ്.
1. അൽ ഖലീജ് സെന്റർ: മൻഖൂൽ റോഡ്, ബർദുബൈ
2. ദേര സിറ്റി സെന്റർ: സീനത്ത് ബിൽഡിങ്
3. പ്രീമിയം ലോഞ്ച് സെന്റർ: ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അൽ ജവറ ബിൽഡിങ്, ബർദുബൈ
4. ഷാർജ എച്ച്.എസ്.ബി.സി സെന്റർ: കിങ് ഫൈസൽ സ്ട്രീറ്റ്, എച്ച്.എസ്.ബി.സി ബാങ്ക് ഷാർജ
5. ഇന്ത്യൻ അസോസിയേഷൻ ഷാർജ: മെഗാ മാളിന് സമീപം, അൽ മനഖ്
6. കെ.എം.സി.സി സെന്റർ: ചോയ്ത്രംസ് ദുബൈ ടവർ, ബനിയാസ് സ്ക്വയർ
7. അൽ അബ്ദുൽ ലത്തീഫ് അൽ സറൂനി ബിൽഡിങ്, കിങ് ഫൈസൽ റോഡ്, ഉമ്മുൽ
ഖുവൈൻ
8. സ്പെഷലിസ്റ്റ് മെഡിക്കൽ സെന്ററിന് സമീപം, ഐ.ടി കമ്പ്യൂട്ടർ ക്രോസ്, റാസൽ ഖൈമ
9. ഇന്ത്യൻ റിലീഫ് കമ്മിറ്റി, റാസൽഖൈമ ഇന്ത്യൻ സ്കൂളിന് സമീപം
10. ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, അൽ ജർഫ് ഇൻഡസ്ട്രിയൽ ഏരിയ
11. ഇന്ത്യൻ സോഷ്യൽ ക്ലബ്, ഫുജൈറ
12. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഖോർഫക്കാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.