ദു​ബൈ​യി​ൽ സ​ന്ദ​ർ​ശ​ക വി​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​നം

ദു​ബൈ: സ​ന്ദ​ർ​ശ​ക വി​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ. ദു​ബൈ​യി​ലേ​ക്ക്​ ടൂ​റി​സ്റ്റ്, സ​ന്ദ​ർ​ശ​ക വി​സ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഹോ​ട്ട​ൽ ബു​ക്കി​ങ് രേ​ഖ​ക​ളും​ റി​ട്ടേ​ൺ ടി​ക്ക​റ്റും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ക്യു.​ആ​ർ കോ​ഡു​ള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്​ രേ​ഖ​യോ താ​മ​സി​ക്കാ​ൻ പോ​കു​ന്ന സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ളോ ആ​ണ്​ ന​ൽ​കേ​ണ്ട​ത്. കൂ​ടാ​തെ മ​ട​ക്ക യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും സ​മ​ർ​പ്പി​ക്ക​ണം.

ദു​ബൈ​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ അ​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​തി​യാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വി​സ​ക്കാ​യു​ള്ള അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഓ​ൺ​ലൈ​നി​ൽ വി​സ​ക്ക് അ​പേ​ക്ഷി​ക്കു​മ്പോ​ൾ ത​ന്നെ ഇ​മി​ഗ്രേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ഹോ​ട്ട​ൽ ബു​ക്കി​ങ്, റി​ട്ടേ​ണ്‍ ടി​ക്ക​റ്റ് രേ​ഖ​ക​ൾ എ​ന്നി​വ അ​പ് ലോ​ഡ്​ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും അ​റി​യി​ച്ചു. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും വി​സ നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണെ​ന്നും ഏ​തെ​ങ്കി​ലും പ്ര​​ത്യേ​ക രാ​ജ്യ​ത്തി​നാ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ അ​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജി.​ഡി.​ആ​ർ.​എ​ഫ്.​എ വെ​ബ്​​സൈ​റ്റി​ൽ മു​ഴു​വ​ൻ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടും വി​സ അ​പ്രൂ​വ​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൃ​ത്യ​മാ​യ നി​ർ​ദേ​ശം ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ക്കാ​ത്ത​താ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്.

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ ബാ​ല​ൻ​സ്​ ഉ​ണ്ടാ​വ​ണ​മെ​ന്ന നി​ബ​ന്ധ​ന നേ​ര​ത്തെ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, റ​സി​ഡ​ൻ​സ്​ വി​സ​യു​ള്ള​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ ഇ​തി​ൽ ഇ​ള​വു​ണ്ട്. ശീ​ത​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ദു​ബൈ​യി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്​ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Visitor visa norms tightened again in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.