ദുബൈ: കാഞ്ഞങ്ങാട് സൗത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മ സ്പന്ദനം കാഞ്ഞങ്ങാട് സൗത്തിന്റെ ഒമ്പതാം വാർഷികം ‘നവധ്വനി 2024’ എന്ന പേരിൽ നവംബർ 17ന് ഷാർജ സെൻട്രൽ മാളിൽ വിപുലമായി ആഘോഷിച്ചു.
സ്പന്ദനം പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യാതിഥിയായി. വിനോദ് കുമാർ പുലിക്കോടൻ, മോഹനൻ സി.കെ കാടകം എന്നിവർ സംസാരിച്ചു.
നാരായണൻ നായർ, നാരായണൻ അരമങ്ങാനം, കൃഷ്ണൻ നമ്പ്യാർ, ദയാനന്ദ് കട്ടന, അഡ്വ. ഉണ്ണികൃഷ്ണൻ, രേഷ്മ പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പന്ദനം കാഞ്ഞങ്ങാട് സെക്രട്ടറി ദീപ രഞ്ജിത്ത് സ്വാഗതവും ട്രഷറർ ദിലീപ് ദാമോദരൻ നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിര, പൂരക്കളി, ഒപ്പന, മാർഗംകളി, സിനിമാറ്റിക്, ക്ലാസിക്കൽ, ഫോക് ഡാൻസുകളും, ലേഖ അജയ് നയിക്കുന്ന മ്യൂസിക്കൽ ബാൻഡായ ബുള്ളറ്റിസിന്റെ മ്യൂസിക്കൽ ഷോയും അരങ്ങേറി.
800 പേർക്ക് വിഭവസമൃദ്ധമായ സദ്യയും വിളമ്പിയിരുന്നു. ആഘോഷ പരിപാടികൾക്ക് സുമേഷ് കൊവ്വൽ, രാജീവൻ പനങ്കാവ്, ബാബുരാജ് വേങ്ങയിൽ, പുഷ്പരാജ്, ഭാഗ്യ ചന്ദ്രൻ, മഹേഷ് സഹാറ, സതീശൻ കാവുന്തല, ചന്ദ്രൻ പി.പി, രാമകൃഷ്ണൻ, സത്യൻ അമ്പലത്തറ, അശോകൻ ഇരിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.