ദുബൈ: ഒരുമാസക്കാലം നീണ്ട ദുബൈ ഫിറ്റ്നസ് ചാലഞ്ചിന് പരിസമാപ്തി കുറിച്ച് നടക്കുന്ന ദുബൈ റണ്ണിനു വേണ്ടി നഗരത്തിലെ സുപ്രധാന റോഡുകൾ അടച്ചിടുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
24ന് ഞായറാഴ്ച പുലർച്ചയോടെയാണ് രാജ്യത്തെ പ്രധാന പാതയായ ശൈഖ് സായിദ് റോഡ് അടച്ചിട്ട് ദുബൈ റണ്ണിനായി വഴിമാറുക. നഗരവാസികളെല്ലാം ഉത്സവം കണക്കെ ശൈഖ് സായിദ് റോഡിലേക്ക് ഒഴുകിയെത്തുന്നത് പരിഗണിച്ചാണ് കർശന ഗതാഗത നിയന്ത്രണങ്ങൾ ദുബൈ പൊലീസിന്റെ സഹകരണത്തോടെ ആർ.ടി.എ നടപ്പാക്കുന്നത്.
ഞായറാഴ്ച പുലർച്ച 3.30 മുതൽ രാവിലെ 10.30 വരെയാണ് പ്രധാന റോഡുകൾ അടച്ചിടുക. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ആർ.ടി.എ നിർദേശിച്ച ബദൽ പാതകൾ ഉപയോഗിക്കാം.
ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനുമിടയിലെ ശൈഖ് സായിദ് റോഡ്
ശൈഖ് സായിദ് റോഡിനും അൽ ബൗർസ സ്ട്രീറ്റിനുമിടയിലെ അൽ സുക്കൂക്ക് റോഡ്
ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിലെ ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുമുള്ള ഒരു വശം
ഫിനാൻഷ്യൽ സെന്റർ റോഡിന്റെ മുകൾനില
സബീൽ പാലസ് റോഡ്
അൽ മുസ്തഖ്ബൽ റോഡ്
അൽ വാസൽ റോഡ്
അൽ ഖൈൽ റോഡ്
അൽ ബദാ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.