അജ്മാനില്‍ പൂങ്കാവനം തീർക്കാൻ നഗരസഭ; 27 ലക്ഷം പൂച്ചെടികള്‍ നടും

അജ്മാന്‍: വിവിധ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി 27 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ്. ശൈത്യകാലത്തി​െൻറ ആദ്യ ഘട്ടങ്ങളില്‍ സിന്നിയ, മാരിഗോൾഡ് എന്നിവയുടെ തൈകൾ നട്ടുപിടിപ്പിക്കും. ഈ തൈകൾ അടുത്ത ജനുവരി വരെ പൂത്തുനിൽക്കുമെന്നാണ് കണക്കാക്കുന്നത്.

എമിറേറ്റിലെ പ്രദേശങ്ങളിൽ ശുദ്ധമായ അന്തരീക്ഷവും സൗന്ദര്യവും ഒരുക്കാൻ ഹരിത പ്രദേശങ്ങൾ വർധിപ്പിക്കാനും പൂക്കൾ നട്ടുപിടിപ്പിക്കാനും വകുപ്പ് ആഗ്രഹിക്കുന്നുവെന്ന് കൃഷി, പൊതു ഉദ്യാന വകുപ്പ് ഡയറക്ടർ അഹമ്മദ്‌ സെയ്ഫ്‌ അൽ മുഹൈരി പറഞ്ഞു. നഗരത്തെ സൗന്ദര്യവത്കരിക്കുന്ന വകുപ്പി​െൻറ ശ്രമങ്ങൾ അവസാനിക്കുന്നില്ലെന്നും വരുന്ന സീസണുകൾക്കനുസരിച്ച് പൂക്കൾ മാറ്റിസ്ഥാപിക്കുന്ന സമഗ്ര പദ്ധതി സജ്ജമാക്കുമെന്നും അൽ മുഹൈരി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.