അബൂദബി: ഹാദിയ അബൂദബി ചാപ്റ്ററിന് കീഴില്‍ സ്ഥാപിച്ച റീഡ് കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മഹ്ദിയ്യ കോഴ്സ് ആരംഭിക്കുന്നു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കൻഡറി, ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഭൗതിക പഠനത്തോടൊപ്പം മതപഠനം ഉറപ്പുവരുത്താന്‍ ദാറുല്‍ ഹുദാ പൊതുവിദ്യാഭ്യാസ വിഭാഗമായ സി.പി.ഇ.ടിക്ക് കീഴില്‍ നടന്നുവരുന്ന വിദ്യാഭ്യാസ സംരംഭമാണ് മഹ്ദിയ്യ കോഴ്സ്. വിവിധ ട്രെയിനിങ് പ്രോഗ്രാമുകളും പഠന ക്ലാസുകളും കലാമത്സരങ്ങളും കോഴ്സിന്റെ ഭാഗമാണ്.
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം നാലര മുതല്‍ ഏഴുമണി വരെയാണ് ക്ലാസുകള്‍.
കോഴ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാന്‍ അബൂദബി നജ്ദ സ്ട്രീറ്റ് മുഹമ്മദ് അല്‍ ഉത്തൈബ ടവറിലെ റീഡ് കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുകയോ 025855145, 0506855145 നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.