ഫോ​റി​ന്‍ എ​ക്‌​സ്‌​പേ​ര്‍ട്ട് കോ​ട​തി; സാ​മ്പ​ത്തി​ക​ത​ർ​ക്ക​ത്തി​ന് അതിവേഗ പ​രി​ഹാ​രം

അ​ബൂ​ദ​ബി: വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ സാ​മ്പ​ത്തി​ക​ത്ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ രൂ​പ​പ്പെ​ടു​ത്തി​യ ഫോ​റി​ന്‍ എ​ക്‌​സ്‌​പ​ര്‍ട്ട് കോ​ട​തി മൂ​ന്നു​വ​ര്‍ഷ​ത്തി​നി​ടെ തീ​ര്‍പ്പാ​ക്കി​യ​ത് ഇ​രു​ന്നൂ​റോ​ളം വാ​ണി​ജ്യ​കേ​സ്.

300 കോ​ടി ദി​ര്‍ഹം മൂ​ല്യം​വ​രു​ന്ന ത​ർ​ക്ക​ങ്ങ​ളാ​ണി​തെ​ന്നും അ​ബൂ​ദ​ബി നി​യ​മ​ന്യാ​യ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന മി​ക​വാ​ണി​ത്​ വ്യ​ക്ത​മാ​വു​ന്ന​തെ​ന്നും നി​യ​മ വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി യൂ​സ​ഫ് സ​ഈ​ദ് അ​ല്‍അ​ബ്​​റി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രു​ടെ​യും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ക്ഷേ​പ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന രീ​തി​യി​ല്‍ അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലെ നി​യ​മ​ന്യാ​യ സം​വി​ധാ​ന​മാ​ണ് എ​മി​റേ​റ്റി​ലേ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

2019 മേ​യി​ല്‍ ആ​ദ്യ​മാ​യി ഫോ​റി​ന്‍ എ​ക്‌​സ്‌​പേ​ര്‍ട്‌​സ് കോ​ട​തി സ്ഥാ​പി​ച്ച​ശേ​ഷം വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ത​ര്‍ക്കം അ​തി​വേ​ഗം പ​രി​ഹ​രി​ക്കാ​ന്‍ അ​ബൂ​ദ​ബി നി​യ​മ​വ​കു​പ്പി​ന് ക​ഴി​ഞ്ഞു. ര​ണ്ട് വി​ദേ​ശ​വി​ദ​ഗ്ധ​രും ഒ​രു ജ​ഡ്ജി​യും അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ബി​സി​ന​സ് ത​ര്‍ക്ക​ങ്ങ​ള്‍, നി​ക്ഷേ​പ പ​ദ്ധ​തി, വ്യ​വ​സാ​യ ഉ​ട​മ​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍ക്ക​ങ്ങ​ള്‍ മു​ത​ലാ​യ​വ പ​രി​ഹ​രി​ക്കു​ന്ന​ത്. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് വി​ധി.

ഭാ​ഷ പ്ര​തി​സ​ന്ധി കൂ​ടാ​തെ പ്ര​വ​ര്‍ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ബൂ​ദ​ബി കോ​ട​തി​യി​ല്‍ ദ്വി​ഭാ​ഷ​ക​ളി​ലു​ള്ള വി​ധി​പ്ര​സ്താ​വ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. നി​യ​മ​വ​കു​പ്പി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് പോ​ര്‍ട്ട​ല്‍, കേ​സ് സ്മാ​ര്‍ട്ട് ഫ​യ​ല്‍ സം​വി​ധാ​നം, വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ങ് വ​ഴി​യു​ള്ള കേ​സ് ന​ട​പ​ടി​ക​ൾ എ​ന്നി​വ​യാ​ണ് അ​തി​വേ​ഗം കേ​സു​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​മ്പോ​ള്‍ ന​ല്‍കേ​ണ്ട ഫീ​സ് അ​ട​ക്കാ​ന്‍ അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ല്‍ ഡി​പ്പാ​ർ​ട്മെ​ന്റ് (എ.​ഡി.​ജെ.​ഡി) അ​ടു​ത്തി​ടെ​യാ​ണ് സ്മാ​ര്‍ട്ട് സേ​വ​നം ഒ​രു​ക്കി​യ​ത്. അ​ബൂ​ദ​ബി ഇ​സ്​‌​ലാ​മി​ക് ബാ​ങ്കി​ന്‍റെ (എ.​ഡി.​ഐ.​ബി) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്മാ​ര്‍ട്ട് ആ​പ്പി​ലൂ​ടെ ഫീ​സ് അ​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

നി​ര്‍മി​ത ബു​ദ്ധി​യി​ലൂ​ടെ എ​മി​റേ​റ്റി​ലെ ക്രി​മി​ന​ല്‍ കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​ടെ വേ​ഗ​ത കൂ​ട്ടാ​ന്‍ സ്മാ​ര്‍ട്ട് പ​ദ്ധ​തി​യും അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പ് ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​ല​ക്ട്രോ​ണി​ക് വി​ധി​പ്ര​സ്താ​വ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യാ​ണ് പ​ദ്ധ​തി. നി​ര്‍മി​ത ബു​ദ്ധി​യി​ല​ധി​ഷ്ഠി​ത​മാ​ണ് പ​ദ്ധ​തി.

ഇ​തി​ലൂ​ടെ വ​കു​പ്പി​ലെ കേ​സു​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണം ല​ളി​ത​വും വേ​ഗ​ത്തി​ലു​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്.

Tags:    
News Summary - Court of Foreign Experts; A quick fix for financial problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.