ഷാർജ: കോവിഡ് -19 മാർഗനിർദേശങ്ങൾ ലംഘിച്ചതിന് കഴിഞ്ഞമാസം 5432 പേർക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായ പ്രചാരണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സഅരി അൽ ഷംസി പറഞ്ഞു.26 തരം ലംഘനങ്ങൾ നടത്തിയവർക്കെതിരെയാണ് പ്രധാനമായും പിഴ ചുമത്തിയത്.
മാസ്ക് ധരിക്കാത്തതും ഷോപ്പിങ് മാളുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും സാമൂഹിക അകലം പാലിക്കാത്തതുമാണ് കൂടുതലും ശ്രദ്ധയിൽപെട്ടത്. മൂന്നിൽ കൂടുതൽ യാത്രക്കാരുമായി കാറിൽ യാത്രചെയ്തതിന് വാഹനമോടിക്കുന്നവർക്ക് പിഴ വിധിച്ചു.വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മുൻകരുതൽ നടപടികൾ ലംഘിക്കുന്നതായി കണ്ടാൽ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഈ പിഴകൾ സെപ്റ്റംബറിൽ മാത്രമാണ് നൽകിയത്.ഉദ്യോഗസ്ഥർ തുടർന്നും മുഴുസമയ പരിശോധന നടത്തും. ഒന്നിൽ കൂടുതൽ തവണ പിഴ ലഭിച്ചവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.