ദുബൈ: കോവിഡ് 19 വിദ്യാർഥികളുടെ ആേരാഗ്യശീലത്തിലും സ്വഭാവത്തിലും ദിനചര്യയിലും മാറ്റം വരുത്തിയതായി യു.എ.ഇ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളും അബൂദബി പൊതുജനാരോഗ്യ കേന്ദ്രവും ചേർന്ന് നടത്തിയ പഠനം. കായിക പ്രവർത്തനങ്ങൾ, ഭക്ഷണശീലം, ഉറക്കം എന്നിവ അടിസ്ഥാനമാക്കിയാണ് യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളിൽ പഠനം സംഘടിപ്പിച്ചത്.
27,000ത്തിലേറെ രക്ഷിതാക്കളാണ് സർവേയിൽ പങ്കാളികളായത്. ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ വന്നതോടെ വിദ്യാർഥികളുടെ കായിക പ്രവർത്തങ്ങൾ 46 ശതമാനം കുറഞ്ഞതായും ഭക്ഷണം വരുത്തി കഴിക്കുന്നത് 50 ശതമാനത്തിലേറെ പേരും മുമ്പത്തേക്കാൾ നിയന്ത്രിച്ചതായും സർവേ കണ്ടെത്തുന്നു. കുട്ടികളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുത്തനെ വർധിച്ചത് ഉറക്കത്തെ ബാധിച്ചു. കായിക പ്രവർത്തനങ്ങൾ കുറഞ്ഞത് അമിതവണ്ണത്തിനും ഇടയാക്കി.
കോവിഡ് സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടക്കാൻ ഫിസിയോതെറപ്പി അടക്കമുള്ളവ പരിഗണിക്കണമെന്നും സർവേ നിർദേശിക്കുന്നു. പഠനത്തിെൻറ അടിസ്ഥാനത്തിൽ ദേശീയ ആരോഗ്യ നയത്തിൽ ഭാവിയിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസ്സൈൻ അബ്ദുറഹ്മാൻ അൽ റൻദ് പറഞ്ഞു. വീട്ടിൽ കഴിയുമ്പോൾ ഉണ്ടാകേണ്ട ആരോഗ്യ ശീലങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങളാണ് പഠനം പുറത്തുകൊണ്ടുവന്നതെന്ന് സ്കൂൾ ആരോഗ്യവിഭാഗം മേധാവി ഡോ. നജ്ല സജ്വാനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.