ദുബൈ: ആഗോള കോവിഡ് വിമുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനം നേടി. കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെർഡ് തയാറാക്കിയ പട്ടികയിലാണ് യു.എ.ഇ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം ചിലി നേടിയപ്പോൾ ഫിൻലൻഡ് മൂന്നാമെതത്തി. സമ്പൂർണ വാക്സിനേഷൻ ഉൾപ്പെടെ കോവിഡിനെ പ്രതിരോധിച്ച് തിരിച്ചുവരാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളെ ആധാരമാക്കിയാണ് ബ്ലൂംബെർഡ് കോവിഡ് റിസൈലൻസ് പട്ടിക തയാറാക്കിയത്. മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യു.എ.ഇ ഈ പട്ടികയിൽ ഒന്നാമതുള്ളത്. ജനസംഖ്യയിൽ 90 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിനും നൽകാൻ യു.എ.ഇക്ക് കഴിഞ്ഞിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് ഏറ്റവും കൂടുതൽ വിമാനറൂട്ടുകൾ തുറന്നുകൊടുത്ത രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ ഒന്നാമതുണ്ട്. 406 വിമാനറൂട്ടുകൾ യു.എ.ഇ തുറന്നിട്ടുണ്ട്. ലോക്ഡൗൺ ആഘാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ മുൻനിരയിലുണ്ട്. പട്ടികയിലെ ആദ്യപത്തിലുള്ള ഏക ഗൾഫ് രാജ്യവും യു.എ.ഇയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.