Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ് വി​മു​ക്തി​:...

കോ​വി​ഡ് വി​മു​ക്തി​: യു.​എ.​ഇ മു​ന്നി​ൽ

text_fields
bookmark_border
കോ​വി​ഡ് വി​മു​ക്തി​: യു.​എ.​ഇ മു​ന്നി​ൽ
cancel

ദു​ബൈ: ആ​ഗോ​ള കോ​വി​ഡ് വി​മു​ക്തി പ​ട്ടി​ക​യി​ൽ യു.​എ.​ഇ ഒ​ന്നാം സ്ഥാ​നം നേ​ടി. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന രാ​ജ്യ​ങ്ങ​ളെ കു​റി​ച്ച് ബ്ലൂം​ബെ​ർ​ഡ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് യു.​എ.​ഇ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​ണ്ടാം സ്ഥാ​നം ചി​ലി നേ​ടി​യ​പ്പോ​ൾ ഫി​ൻ​ല​ൻ​ഡ്​ മൂ​ന്നാ​മ​െ​ത​ത്തി. സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച് തി​രി​ച്ചു​വ​രാ​ൻ രാ​ജ്യ​ങ്ങ​ൾ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ബ്ലൂം​ബെ​ർ​ഡ് കോ​വി​ഡ് റി​സൈ​ല​ൻ​സ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. മു​ഴു​വ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് യു.​എ.​ഇ ഈ ​പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള​ത്. ജ​ന​സം​ഖ്യ​യി​ൽ 90 ശ​ത​മാ​നം പേ​ർ​ക്കും ര​ണ്ട് ഡോ​സ് വാ​ക്സി​നും ന​ൽ​കാ​ൻ യു.​എ.​ഇ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വി​മാ​ന​റൂ​ട്ടു​ക​ൾ തു​റ​ന്നു​കൊ​ടു​ത്ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലും യു.​എ.​ഇ ഒ​ന്നാ​മ​തു​ണ്ട്. 406 വി​മാ​ന​റൂ​ട്ടു​ക​ൾ യു.​എ.​ഇ തു​റ​ന്നി​ട്ടു​ണ്ട്. ലോ​ക്​​ഡൗ​ൺ ആ​ഘാ​തം ഏ​റ്റ​വും കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലും യു.​എ.​ഇ മു​ൻ​നി​ര​യി​ലു​ണ്ട്. പ​ട്ടി​ക​യി​ലെ ആ​ദ്യ​പ​ത്തി​ലു​ള്ള ഏ​ക ഗ​ൾ​ഫ് രാ​ജ്യ​വും യു.​എ.​ഇ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid Patient Decrease: Uae The First
Next Story