ദുബൈ: കോവിഡ് രോഗികളെ കണ്ടെത്താൻ പ്രത്യേക സ്കാനറുകൾ അബൂദബിയിൽ ഉപയോഗിച്ചു തുടങ്ങി. അഞ്ചുസെക്കൻഡിൽ രോഗം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക ഫേഷ്യൽ സ്കാനറാണ് മാളുകളിലും വിമാനത്താവളങ്ങളിലും ഉപയോഗിച്ചത്. യാസ് ദ്വീപിലും മുസഫയിലും നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് സ്കാനറുകൾക്ക് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്.
എല്ലാ കര-വ്യോമ പ്രവേശന കവാടങ്ങളിലും ഷോപ്പിങ് മാളുകൾ, ചില റെസിഡെൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിലും തിങ്കളാഴ്ച മുതൽ പ്രവർത്തിപ്പിക്കുന്നുണ്ട്. പരീക്ഷണാർഥം ഇരുപതിനായിരം പേരെ മുഖം സ്കാൻ ചെയ്ത് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇത് 90 ശതമാനം വിജയകരമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ കൂടുതൽ സ്ഥലങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയത്. ഫൈവ് ജി ഫോൺ ആപ്പാണ് സ്കാനിങ്ങിന് ഉപയോഗിക്കുന്നത്. മുഖം സ്കാനിങ് ചെയ്യുേമ്പാൾ ശരിരോഷ്മാവ്, ഹൃദയമിടിപ്പ്, ഓക്സിജെൻറ അളവ് എന്നിവ തിരിച്ചറിയാൻ കഴിയും.
കോവിഡ് നെഗറ്റിവ് ആണെങ്കിൽ പച്ചയും പോസിറ്റിവ് ആണെങ്കിൽ ചുവപ്പുമാണ് ആപ്പിൽ തെളിയുക. കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയവർക്ക് ഇത്തരം സ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കുകയും 24 മണിക്കൂറിനകം പി.സി.ആർ ടെസ്റ്റ് നടത്തുകയും ചെയ്യും. സ്കാനർ ആപ്പ് അബൂദബിയിലെ ഇ.ഡി.ഇ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലാബാണ് രൂപപ്പെടുത്തിയത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള എമിറേറ്റിെൻറ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് സ്കാനറുകളുടെ ഉപയോഗമെന്ന് അബൂദബി ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ജമാൽ അൽ കാബി അറിയിച്ചു. യു.എ.ഇയിലെ മൂന്നിലൊന്ന് കോവിഡ് രോഗികൾക്ക് തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദമാണെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ജനിതകമാറ്റം സംഭവിച്ച വൈറസിെൻറ വ്യാപനവും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതും വാക്സിൻ സ്വീകരിക്കാത്തതുമാണ് മരണസംഖ്യയിൽ സമീപ ദിവസങ്ങളിൽ വർധനക്ക് കാരണമായതെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു.ഈ സാഹചര്യത്തിൽ കർശനമായ സുരക്ഷ ഒരുക്കുന്നതിെൻറ ഭാഗമായാണ് സ്കാനറുകൾ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.