കോവിഷീൽഡ്​ എടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ എയർലൈനുകൾ

ദുബൈ: ഇന്ത്യയിൽ നിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ​ഫ്ലൈ ദുബൈയും ഇൻഡിഗോ എയർലൈനും ട്രാവൽ ഏജൻസികളെ അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി നേടിയിരിക്കണം. നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.

അതേസമയം, വാക്​സിൻ എടുക്കാത്തവർക്കും ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ഇന്ത്യൻ വിമാനകമ്പനിയായ എയർ വിസ്​താര അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക്​ അയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. എന്നാൽ, കേരളത്തിൽ നിന്ന്​ എയർ വിസ്​താര സർവീസ്​ നടത്തുന്നില്ല. മുംബൈ, ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്​ ഇതി​െൻറ സർവീസ്​. ദുബൈ വിസക്കാർക്ക്​ മാത്രമാണ്​ മടങ്ങാൻ കഴിയുക.

Tags:    
News Summary - Covishield vaccine valid for return to Emirates says Airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.