റാസല്‍ഖൈമ: ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് റാസല്‍ഖൈമയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത കണ്ണൂര്‍ മാണിയൂര്‍ കരിമ്പുങ്കര സി. അനുരാഗിന്റെ (24) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
റാസല്‍ഖൈമയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനുരാഗ്. സ്ഥാപനത്തില്‍നിന്ന് അടിയന്തര അവധിയെടുത്ത് നാട്ടില്‍ പോകുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാണാതാവുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു.
കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ കെ. രമേശന്-സി. ഷീന ദമ്പതികളുടെ മകനാണ്. സഹോദരി: അജന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.