നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന്​ വീണ് തൃശൂർ സ്വദേശി മരിച്ചു

അബൂദബി: അബൂദബി റീം ​െഎലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന്​ വീണ്​ തൃശൂർ അന്തിക്കാട്​ സ്വദേശി മരിച്ചു. അജ്‌മാൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അൽ ഹിറ അലൂമിനിയം ഗ്ലാസ് വർക്ക് കമ്പനി മാനേജിങ് പാട്ണർ പതിപ്പറമ്പത്ത്​ ഹനീഫ (59) ആണ്​ കെട്ടിടത്തിലെ ജോലിക്കിടെ ഒമ്പതാം നിലയിൽനിന്ന്​ വീണ് മരിച്ചത്. ഏഴാം നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

വ്യാഴാഴ്​ച രാവിലെയായിരുന്നു അപകടം. അബൂദബി പോലീസും ഫോറൻസിക്​ വകുപ്പും സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊച്ചുമോൻ^ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഹനീഫ. ഭാര്യ: ശരീഫ. മക്കൾ: സഞ്ജിത്, സഫ്‌ന. സഹോദരങ്ങൾ: അബ്​ദുൽ മജീദ്, ശംസുദ്ദീൻ, സാജിത, ആബിദ, സുബൈദ.

Tags:    
News Summary - death-uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.