ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണച്ചടങ്ങ് സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ മുഖ്യ പ്രഭാഷണവും എ.പി. നൗഫൽ ആമുഖ ഭാഷണവും നിർവഹിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, ആർ. ശുക്കൂർ, മുഹമ്മദ് പട്ടാമ്പി, ഒ.കെ. ഇബ്രാഹിം, ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ, മുജീബ് കോട്ടക്കൽ, ഷരീഫ് കുന്നത്ത് എന്നിവർ സംസാരിച്ചു.
രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം ക്യാമ്പംഗങ്ങൾക്ക് ലീഗൽ കൺസൽട്ടന്റ് സ്ഥാപനമായ ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മേധാവി അഡ്വ. ഈസാ അനീസിന്റെ നേതൃത്വത്തിൽ എട്ടോളം നിയമ വിദഗ്ധരടങ്ങിയ പാനൽ തൊഴിൽ, കുടിയേറ്റം, സാമ്പത്തിക കുറ്റകൃത്യം, സൈബർ ക്രൈം, ലഹരിമരുന്ന്, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടേറെ സാമൂഹിക വിഷയങ്ങളിൽ നിയമ ബോധവത്കരണം നടത്തി.
ചോദ്യങ്ങൾക്ക് ലീഗൽ പാനൽ നിയമോപദേശം നൽകി. ജില്ലാ ലീഗൽ സെൽ ചെയർമാൻ അഡ്വ. യസീദ് ഇല്ലതൊടി സ്വാഗതവും കൺവീനർ ശിഹാബ് ഇരിവേറ്റി നന്ദിയും പറഞ്ഞു.
ജില്ല ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, നാസർ കുരുമ്പത്തൂർ, ലത്തീഫ് തെക്കഞ്ചേരി, ടി.പി. സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, മൊയ്തീൻ പൊന്നാനി, നജ്മുദ്ദീൻ മലപ്പുറം, സിനാൽ മഞ്ചേരി, മുനീർ തയ്യിൽ, അബ്ദുൽ നാസർ എടപ്പറ്റ, ശരീഫ് മലബാർ, അശ്റഫ് കുണ്ടോട്ടി എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.