ഫുജൈറ: ഫുജൈറ കിരീടാവകാശിയുടെ രക്ഷാകർതൃത്വത്തിൽ നടത്തപ്പെടുന്ന ‘അൽ ബദർ’ ഫെസ്റ്റിവലിന്റെ മൂന്നാം സെഷന് സെപ്റ്റംബര്‍ 12 മുതൽ 26 വരെ ഫുജൈറ ക്രിയേറ്റിവ് സെന്ററില്‍ നടക്കും.
സാംസ്കാരിക, യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവലിൽ, പ്രവാചകന്റെ ആദരണീയമായ ജീവചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും അതുമായി ബന്ധപ്പെട്ട ധാർമിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
ഇസ്ലാമിന്റെ സഹിഷ്ണുതാ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാനും പ്രവാചകന്റെ ജീവചരിത്രത്തിലെ മഹത്തായ സ്ഥാനങ്ങൾ അനുസ്മരിക്കാനും ശ്രമിക്കുന്ന വിവിധ ശിൽപശാലകളും അറബ്, ഇസ്ലാമിക കലകളെ പരിചയപ്പെടുത്തുന്ന വിവിധ കലാപ്രദർശനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.