ഷാര്‍ജ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊന്നോത്സവ് 2024 സീസണ്-7 ന്റെ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ യാബ് ലീഗല്‍ സര്‍വിസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. ഡിസംബര്‍ ഒന്നിന് ഷാര്‍ജയിലെ സഫാരി മാളിലാണ് ആഘോഷ പരിപാടികൾ.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, കലാ- കായികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമായ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ് പി.സി.ഡബ്ല്യൂ.എഫ്. വിവാഹ സ്ത്രീധന സമ്പ്രദായത്തെ എതിര്‍ക്കുകയും നൂറിലധികം സ്ത്രീധനരഹിത വിവാഹങ്ങള്‍ നടത്തുകയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സഹായം നല്കി വരികയും ചെയ്യുന്നു.
പൊന്നോത്സവില് യു.എ.ഇയിലെ വിശിഷ്ട വ്യക്തികൾ, പൊന്നാനി താലൂക്കിൽ നിന്നുള്ള യു.എ.ഇ പ്രവാസികൾ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷവേളയിൽ പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തില്‍ സംഗീത നൃത്ത പരിപാടികൾ അരങ്ങേറും.
ഷാര്‍ജ റോളയിലെ യാബ് ലീഗല്‍ സര്‍വിസസ് ഹെഡ് ഓഫിസില്‍ നടന്ന ബ്രൗഷര്‍ പ്രകാശന ചടങ്ങില്‍ സംഘടന പ്രതിനിധികളായ മുഹമ്മദ് അനീഷ്, ശിഹാബുദ്ദീന് കെ.കെ, അലി ഹസന്, നസീർ ചുങ്കത്ത് അബ്ദുല്‍ ജലാല്‍. യു, ഷാനവാസ്.പി, ഹബീബ് റഹ്മാന്, അഷ്റഫ്. സി.വി, മുഹമ്മദ് ഇഖ്ബാല്‍ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.