അൽ-ഐൻ: വിവാഹം കഴിഞ്ഞ് നാട്ടിൽനിന്നെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. അൽഐനിലെ മഖാം പാലസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കൽപകഞ്ചേരി തവളഞ്ചിന സ്വദേശി ചക്കാരത്ത് അബ്ദുറഹ്മാൻ-റുഖിയ്യ
ദമ്പതികളുടെ മകൻ സി.കെ. മുഹമ്മദ് അലി (26) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കുളിമുറിയിൽ കയറിയ മുഹമ്മദ് അലി പുറത്തുവരാതായപ്പോൾ സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ചതായി കണ്ടത്. ഒരു മാസം മുമ്പ് വിവാഹം കഴിഞ്ഞ മുഹമ്മദ് അലി അൽഐനിൽ തിരിച്ചെത്തിയിട്ട് നാല് ദിവസമാകുമ്പോഴാണ് ദാരുണ സംഭവം.
അൽഐൻ ഐ.സി.എഫ് നേതാക്കളായ ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ, സെയ്തലവി കുറ്റിപ്പാല, അബ്ദുൽ റഷീദ് പാലാഴി, റഷീദ് മുസ്ലിയാർ കൊപ്പം എന്നിവർ സന്ദർശിച്ച് പ്രാർത്ഥന നടത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.