പൊന്മള സ്വദേശി അൽ ഐനിൽ മരിച്ചു

അൽ ഐൻ: മലപ്പുറം പൊന്മള മുട്ടിപ്പാലം സ്വദേശി മൂസ പൂവല്ലൂർ (47) അൽ ഐനിൽ നിര്യാതനായി. അൽ ഐനിൽ സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അൽ ഐൻ തവാം ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ജേഷ്ട സഹോദരൻെറ അസുഖത്തെ തുടർന്ന് അവധിക്ക് നാട്ടിൽ പോയി തിരികെ വന്നിട്ട് ഒരു മാസം ആകുന്നിടക്കാണ് മരണം. 15 ദിവസങ്ങൾക്ക് മുമ്പാണ് വയറുവേദനയെ തുടർന്ന് ജീമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നിട് വിദഗ്ദപരിശോധനക്കും ചികിത്സക്കും വേണ്ടി തവാം ഹോസ്പിറ്റലിലേക്ക് മാറ്റി. ​പരിചരണത്തിനും സഹായത്തിനുമായി കഴിഞ്ഞ ദിവസം സന്ദർശന വിസയിൽ നാട്ടിൽ നിന്ന് സഹോദരൻ ഹുസൈൻ അൽ ഐനിൽ എത്തിയിരുന്നു.

അഞ്ച് വർഷത്തിലധികം ഉമ്മുൽഖുവൈനിൽ ആയിരുന്നു മൂസ. രണ്ട് വർഷത്തോളമായി അൽഐനിൽ എത്തിയിട്ട്. പതിനെട്ട് വർഷത്തോളം കുവൈത്തിൽ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം യു.എ.ഇയിൽ എത്തുന്നത്.വീടിൻെറ പുനർനിർമാണ പ്രവർത്തനങ്ങൾക്കായുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം.

പിതാവ്: പരേതനായ മുഹമ്മദ് ഹാജി, മാതാവ്: പരേതയായ സൈനബ. ഭാര്യ: സീനത്ത്. സിനാൻ (17 ) ഷഹാന (15) സിയാദ് (10) എന്നിവർ മക്കളാണ്. ദുബൈയിൽ ഫ്ലവർ മില്ലിൽ ജോലി ചെയ്യുന്ന സാജിദ് മറ്റൊരു സഹോദരൻ ആണ്. ഇന്ന് അസർ നിസ്കാരനന്തരം അൽ ഐൻ ജീമി ആശുപത്രി പള്ളിയിൽ മയ്യത്ത് നിസ്കാരം നടക്കും. ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് മുട്ടിപ്പാലം ജുമുഅത്ത് പള്ളിയിൽ.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.