വ​യ​നാ​ടി​ന്​ ആ​ശ്വാ​സ​ക​ര​ങ്ങ​ൾ നീ​ട്ടി പ്ര​വാ​സ​ലോ​കം

ദു​ബൈ: വ​യ​നാ​ട്​ പ്ര​കൃ​തി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ ആ​ശ്വാ​സ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ നീ​ട്ടി പ്ര​വാ​സി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും. മി​ഡി​ലീ​സ്റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ഹ​ല്യ ഗ്രൂ​പ്,​ മെ​ഡ്​7 ഗ്രൂ​പ്, ഗോ​ൾ​ഡ്​ എ​ഫ്.​എം റേ​ഡി​യോ, ഡി​ജി​റ്റ​ൽ മാ​ധ്യ​മ​മാ​യ ഗ​ൾ​ഫ് ഫോ​ക്ക​സ്, കേ​ര​ള​ത്തി​ന്‍റെ പാ​കി​സ്താ​നി മ​രു​മ​ക​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന തൈ​മൂ​ർ താ​രി​ഖ്, വി​വി​ധ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​രാ​ണ്​ സ​ഹാ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​ൾ​ഡ്​ എ​ഫ്.​എം റേ​ഡി​യോ ജീ​വ​ന​ക്കാ​രു​ടെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ്​ വ​യ​നാ​ടി​നാ​ണ്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​

ദു​ര​ന്ത​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ ഒ​രാ​ൾ​ക്ക്​ വി​ദേ​ശ​ത്ത്​ ജോ​ലി ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​മാ​യ ഗ​ൾ​ഫ്​ ഫോ​ക്ക​സി​ന്‍റെ പ്ര​ഖ്യാ​പ​നം. കൂ​ടാ​തെ നി​ര​വ​ധി ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്മ​ക​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ വീ​ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Diaspora extends helping to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.