റാസൽഖൈമയിലും നേരിട്ടുള്ള പഠനം തുടരും

റാസൽഖൈമ: ദുബൈക്കും ഷാർജക്കും പിന്നാലെ റാസൽഖൈമയിലും ജനുവരി മൂന്ന്​ മുതൽ ക്ലാസ് മുറികളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന്​ റാക്​ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ, നേരിട്ടുള്ള പഠനം പ്രഖ്യാപിച്ച എമിറേറ്റുകളുടെ എണ്ണം മൂന്നായി.

കോവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ ജനുവരി മൂന്ന്​ മുതൽ രണ്ടാഴ്ചത്തേക്ക്​ ഓൺലൈൻ പഠനമായിരിക്കുമെന്ന്​ അബൂദബി ദുരന്ത നിവാരണ സമിതിയും യു.എ.ഇ വിദ്യാഭ്യാസ വകുപ്പും അറിയിച്ചിരുന്നു. എന്നാൽ, ഷാർജയിലും ദുബൈയിലും റാസൽഖൈമയിലും ക്ലാസ്​ മുറി പഠനങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവധിക്ക്​ ശേഷം ജനുവരി മൂന്നിനാണ്​ സ്കൂളുകൾ തുറക്കുന്നത്​.

പ​ഠനേതര പ്രവർത്തനങ്ങളും വിനോദ സഞ്ചാരവും ഒഴിവാക്കണമെന്ന്​ ദുബൈയിലെ സ്കൂളുകളോട്​ അധികൃതർ നിർദേശിച്ചിട്ടുണ്ട്​. അതേസയം, ഷാർജയിൽ 12 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം. പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലി, സ്കൂൾ യാത്രകൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.