അബൂദബി: രാജ്യത്തെ അധ്യയന വര്‍ഷം രണ്ടാം സെമസ്റ്റര്‍ ജനുവരിയില്‍ ആരംഭിക്കാനിക്കെ, നൂറുശതമാനം ശേഷിയില്‍ പഠനം നടപ്പാക്കാനുള്ള നടപടികളുമായി അധികൃതര്‍. എല്ലാ വിദ്യാലയങ്ങളിലും പൂര്‍ണ ശേഷിയില്‍ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്നാണ് യു.എ.ഇ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. മുഴുവന്‍ സ്കൂളുകൾക്കും യൂനിവേഴ്സിറ്റികള്‍ക്കും തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ തീരുമാനം ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അബൂദബി, ദുബൈ, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലെ വിദ്യാലയങ്ങളില്‍ നിലവില്‍ ആദ്യ സെമസ്റ്ററില്‍ തന്നെ പൂര്‍ണ ശേഷിയിലാണ് അധ്യയനം നടന്നുവരുന്നത്. വിദ്യാർഥികള്‍, സ്കൂള്‍ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കാന്‍ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
1. അധ്യയനം പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ തക്കവണ്ണം സുരക്ഷ നിബന്ധനകള്‍ കര്‍ശനമാക്കും.
2. സ്കൂള്‍ ബസിലെ മുഴുവന്‍ യാത്രികര്‍ക്കും മാസ്ക് നിര്‍ബന്ധമായിരിക്കും.
3. സ്കൂളില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതോടൊപ്പം നിലവില്‍ നടപ്പാക്കി വരുന്ന പി.സി.ആര്. പരിശോധന മാനദണ്ഡങ്ങള്‍ തുടരും.
4. യൂനിവേഴ്സിറ്റി കാമ്പസ് താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയിരിക്കണം. ആരോഗ്യ കാരണങ്ങളാല്‍ വാക്സിനേഷന് എടുക്കുന്നതില്‍ ഇളവ് ലഭിച്ചവര്‍ക്കു മാത്രം നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ പി.സി.ആര് നെഗറ്റിഫ് ഫലം ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
5. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കര്‍ശന സുരക്ഷ നിബന്ധനകള്‍ പാലിച്ച് സ്കൂള്‍തല പരിപാടികളില്‍ പങ്കെടുക്കാം. മാസ്ക് ധരിക്കണം, ഗ്രീന്‍ പാസ് ഉണ്ടാവണം. 96 മണിക്കൂറിനുള്ളില്‍ ലഭിച്ച പി.സി.ആര്. നെഗറ്റിഫ് ഫലം ഹാജരാക്കണം.
6 . അതതു സമയങ്ങളില്‍ സാഹചര്യത്തിന നുസരിച്ച് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.