ദുബൈ: അവധി, ആഘോഷ വേളകളിലെ വിമാനക്കമ്പനികളുടെ കൊള്ളക്ക് ഈ ദീപാവലി നാളുകളിലും അവധിയില്ല. ആഘോഷ അവധിയോടനുബന്ധിച്ച് യു.എ.ഇക്കും ഇന്ത്യക്കുമിടയിൽ യാത്രക്കാർ അധികരിച്ചതോടെയാണ് പല എയർലൈനുകളുടെയും വിമാനനിരക്കുകളിൽ വലിയ വർധന.
അടുത്ത ആഴ്ചയോടെയാണ് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുക. ഇത് മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികളുടെ ഈ വർധിപ്പിക്കൽ. ദീപാവലി വലിയ രീതിയിൽ ആഘോഷിക്കുന്ന ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന നിരക്കുകളിലാണ് കാര്യമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കുമെല്ലാം യാത്ര ആസൂത്രണം ചെയ്ത ഇന്ത്യൻ പ്രവാസികളും വലിയ നിരക്ക് നൽകിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടിവന്നത്.
യു.എ.ഇയിലെ വേനലവധി കഴിഞ്ഞ ശേഷം സെപ്റ്റംബർ പകുതി മുതൽ ഇതുവരെ താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കിയിരുന്നത്. നിലവിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ ടിക്കറ്റുകളുടെ ഉയർന്ന തോത് മനസ്സിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.