അബൂദബി: കാരണം എന്തായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നടുറോഡിൽ വാഹനം നിർത്തിയതുമൂലമുണ്ടായ അപകട ദൃശ്യം പങ്കുവെച്ചാണ് അബൂദബി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വൻ അപകടത്തിന് കാരണമാവുന്ന ഇത്തരം പ്രവൃത്തി ഗുരുതര ഗതാഗത ലംഘനമാണ്.
വാഹനം ഹസാര്‍ഡ് ലൈറ്റ് തെളിച്ചതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങള്‍ നിർത്തിയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെട്ടത് അറിയാതെ മറ്റ് വാഹനം മുന്നില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചുകയറുകയും ഇതിനു ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിക്കുകയുമായിരുന്നു.
വാഹനത്തിന് അപ്രതീക്ഷിതമായ തകരാറുകൾ സംഭവിച്ചാൽ നടുറോഡില്‍ നിര്‍ത്താതെ അടുത്തുള്ള എക്സിറ്റിലേക്ക് മാറ്റുക. വാഹനം മുന്നോട്ടുനീങ്ങുന്നില്ലെങ്കില് 999 എന്ന കണ്ട്രോള് സെന്റര്‍ നമ്പറില്‍ വിളിച്ച് സഹായം തേടണം. നടുറോഡില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തപ്പെടും.
മറ്റു വാഹനങ്ങളില്‍നിന്ന് സുരക്ഷിതമായ അകലം പാലിച്ചിരിക്കണമെന്നും ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങിന് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റു ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.