‘ഡി​വൈ​സ്​ സം​ഭാ​വ​ന ചെ​യ്യൂ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി

ഉ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

‘ഡി​വൈ​സ്​ സം​ഭാ​വ​ന ചെ​യ്യൂ’ കാ​മ്പ​യി​ൻ: ശേ​ഖ​രി​ച്ച​ത്​​ 32,000 ഉ​പ​ക​ര​ണ​ങ്ങ​ൾ


ന​വീ​ക​രി​ച്ച്​ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്​

ദു​ബൈ: ഉ​പേ​ക്ഷി​ക്കു​ന്ന ലാ​പ്​​ടോ​പ്പു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​വീ​ക​രി​ച്ച്​ ഉ​പ​യോ​ഗി​ക്കാ​ൻ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ‘ഡി​വൈ​സ്​ സം​ഭാ​വ​ന ചെ​യ്യൂ’ കാ​മ്പ​യി​ൻ വ​ഴി 32,000ത്തി​ലേ​റെ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ദ്ധ​തി​യി​ലേ​ക്ക്​ ല​ഭി​ച്ചെ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വി​ന്​ കീ​ഴി​ലെ ‘ദ ​ഡി​ജി​റ്റ​ൽ സ്കൂ​ൾ’ സം​രം​ഭം വെ​ളി​പ്പെ​ടു​ത്തി.

ശേ​ഖ​രി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ന​വീ​ക​രി​ച്ച്​ പു​ന​രു​പ​യോ​ഗ​ത്തി​ന്​ യോ​ജി​ച്ച രീ​തി​യി​ലേ​ക്ക്​ മാ​റ്റും. ​പി​ന്നീ​ട്​ ലോ​ക​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക്​ ഇ​വ വി​ത​ര​ണം ചെ​യ്യും. ഇ​തു​വ​ഴി ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം അ​പ്രാ​പ്യ​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​തി​യ കാ​ല​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഡി​ജി​റ്റ​ൽ സ്കൂ​ൾ സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​ത്.

ശേ​ഖ​രി​ച്ച ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ 36 ശ​ത​മാ​നം ക​മ്പ്യൂ​ട്ട​റു​ക​ൾ, ടാ​ബ്‌​ലെ​റ്റു​ക​ൾ, സ്‌​മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ എ​ന്നി​വ​യാ​ണ്. 30 ശ​ത​മാ​നം സ്‌​ക്രീ​നു​ക​ൾ, പ്രി​ൻ​റ​റു​ക​ൾ, പ്രൊ​ജ​ക്റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും ബാ​ക്കി മ​റ്റ് ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ക്‌​സ​സ​റി​ക​ളു​മാ​ണ്.

ലോ​ക പു​ന​രു​പ​യോ​ഗ ദി​ന​മാ​യ മാ​ർ​ച്ച്​ 18നാ​ണ്​ പ​ദ്ധ​തി​യു​ടെ നേ​ട്ടം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. ഒ​രേ​സ​മ​യം വി​ദ്യാ​ഭ്യാ​സ​പ​ര​വും ജീ​വ​കാ​രു​ണ്യ​പ​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. ലോ​ക​ത്താ​ക​മാ​നം വി​ദ്യാ​ഭ്യാ​സ, പ​രി​സ്ഥി​തി സം​രം​ഭ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന യു.​എ.​ഇ​യു​ടെ ല​ക്ഷ്യ​ത്തി​ന​നു​സൃ​ത​മാ​യ സം​രം​ഭം കൂ​ടി​യാ​ണി​ത്. ഗു​രു​ത​ര മാ​ലി​ന്യ​ങ്ങ​ളു​ടെ 70 ശ​ത​മാ​നം വ​രു​ന്ന ഇ-​മാ​ലി​ന്യ​ങ്ങ​ളെ വ​ലി​യ​തോ​തി​ൽ കു​റ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കും.

കാ​മ്പ​യി​നി​ന്‍റെ വി​ജ​യ​വും വ​ലി​യ​രീ​തി​യി​ൽ ല​ഭി​ച്ച സം​ഭാ​വ​ന​ക​ളും യു.​എ.​ഇ സ​മൂ​ഹ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യ സ​ഹാ​യി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​ത്തെ​യും ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച ധാ​ര​ണ​യെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ യു.​എ.​ഇ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി വ​കു​പ്പ്​ സ​ഹ​മ​ന്ത്രി ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ സ്കൂ​ൾ പ​ദ്ധ​തി​ക്ക്​ ഇ​തി​ന​കം 1.6 ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ടാ​യി. ജോ​ർ​ഡ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, മൗ​റി​ത്താ​നി​യ, ല​ബ​നാ​ൻ, കൊ​ളം​ബി​യ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്താ​ൻ, അം​ഗോ​ള, ന​മീ​ബി​യ തു​ട​ങ്ങി 13 രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ല​മെ​ത്തി​യ​ത്. കാ​മ്പ​യി​ൻ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ഇ​ത്തി​സ​ലാ​ത്ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ 2441 എ​ന്ന ന​മ്പ​റി​ലേ​ക്കും ‘ഡു’ ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ 3551 എ​ന്ന ന​മ്പ​റി​ലേ​ക്കും എ​സ്.​എം.​എ​സ്​ അ​യ​ച്ചും സം​ഭാ​വ​ന​ക​ൾ ന​ൽ​കാം.

Tags:    
News Summary - 'Donate a Device' campaign: 32,000 devices collected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.