ദുബൈ: കോവിഡ് പ്രതിസന്ധി തുടങ്ങിയ ആദ്യനാളുകൾ മുതൽ ഒാരോ ഇന്ത്യൻ പ്രവാസിയും അന്വേഷിച്ചതാണ്. എവിടെയാണ്, ആരേ ാടാണ് ഞങ്ങൾ സഹായം ചോദിക്കേണ്ടതെന്ന്. ഒരിടത്തു നിന്നും ഉത്തരമുണ്ടായിരുന്നില്ല. അന്നം തേടി വന്ന അതിഥി തൊഴി ലാളികൾ എന്നൊന്നും കരുതാതെ ഒാരോ ഗൾഫ് രാജ്യവും അവരുടെ ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങൾ ചികിത്സക്കും െഎസൊലേഷന ും ക്വാറൻറീനും വേണ്ടി തുറന്നിട്ടതു കൊണ്ട് രോഗഭീതിയുടെ മുനമ്പിൽ നിന്നവർക്ക് ആദ്യകാലം മുതൽ ആശ്വാസം ലഭിച്ച ു.
ഉത്തരവാദിത്വപ്പെട്ട അധികാരികളൊന്നും വാ തുറക്കാെത നിന്ന ഘട്ടത്തിൽ മുൻപേതൊരു പ്രതിസന്ധി ഘട്ടത്തിലുമെന്ന പോലെ കെ.എം.സി.സിയും ഇൻകാസും പ്രവാസി ഇന്ത്യയും െഎ.സി.എഫും വിഖായയുമെല്ലാം മുന്നിട്ടിറങ്ങി. ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും മരുന്നുെമല്ലാം ഒരുക്കാൻ അവർ മത്സരിച്ചു. നസീർ വാടാനപ്പള്ളി എന്ന മനുഷ്യെൻറ നമ്പറിൽ വിളിച്ചു പറഞ്ഞാൽ പരിശോധനക്കും ചികിത്സക്കും ആവുന്ന രീതിയിലെല്ലാം വഴി കാണുമായിരുന്നു. കെ.എം.സി.സിയുെട കൗൺസലിങ് സെല്ലിൽ വിളിച്ചാൽ ആശ്വാസത്തിെൻറ വാതിലുകൾ തുറന്നിടുമായിരുന്നു.
ഏറെ വൈകിയാണെങ്കിലും പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന നോർക്കയും ഹെൽപ്ലൈനുമായി മുന്നോട്ടു വന്നിട്ടുണ്ട്. വിവിധ എമിറേറ്റുകളിൽ സഹായം തേടുവാൻ ഒേട്ടറെ നമ്പറുകൾ നൽകിയിട്ടുണ്ട്. ഇത്രയും ദിവസം സേവനം നടത്തി വരുന്ന മലയാളി സാമൂഹിക പ്രവർത്തകരെക്കൂടി കൂട്ടിയോജിപ്പിച്ച് ഇതു ക്രമീകരിച്ചിരുന്നെങ്കിൽ ഇൗ ഉദ്യമം കൂടുതൽ ഫലപ്രദമായേനെ. എന്നാൽ അതിനു പകരം നിയോഗിച്ചവരിൽ പലരോടും ഇക്കാര്യം മുൻകൂട്ടി പറഞ്ഞിട്ടുപോലുമില്ല എന്നുവേണം മനസിലാക്കാൻ. എന്തു സഹായം ചെയ്തു നൽകാനാവും എന്നതിനെക്കുറിച്ച് പോലും പലർക്കുമറിയില്ല. പല തവണ വിളിച്ചിട്ടും ഉത്തരം കിട്ടിയില്ല എന്നും പല ഭാഗങ്ങളിൽ നിന്ന് പരാതി. ഉമ്മുൽഖുവൈൻ എമിറേറ്റിലെ ആളുകൾ എവിടെ ബന്ധപ്പെടണം എന്നുപോലും നോർക്ക പറയുന്നില്ല. ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ അവരാലാകുന്ന വിധം ആദ്യഘട്ടം മുതലേ സേവനങ്ങളും മാർഗനിർദേശങ്ങളും നൽകി വരുന്നുണ്ട് എന്നത് വേെറ കാര്യം.
രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഹെൽപ് ഡെസ്ക് രൂപവത്കരിച്ചവർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് എന്ന മട്ടിലാണോ കൊറോണയേയും പ്രവാസിയുടെ വേദനകളെയും കാണുന്നത്. പ്രതിപക്ഷ നേതാവിെൻറ വീഡിയോ നാടകം കൂടി പറയാതെ വയ്യ. ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപ് നാട്ടിലെത്തി സെൽഫ് ക്വാറൻറീനിലുള്ള നേതാവിനെ വിളിച്ചാണ് യു.എ.ഇയിലെ വിശേഷങ്ങൾ തിരക്കുന്നത്. നാടകത്തിെൻറ തിരക്കഥയെങ്കിലും ഒന്നു നന്നാക്കാമായിരുന്നു. സ്വന്തം ഫസ്റ്റ് ലെഫ്റ്ററൻറ് എവിടെയാണെന്നു പോലും നിശ്ചയമില്ലാത്ത നേതാവിനുണ്ടോ സാധാരണക്കാരായ കാലാളുകൾക്ക് കാവൽ നൽകാൻ കഴിയുന്നു. ഇത്തരം നമ്പറുകൾ കണ്ടു മടുത്തു സർ, പ്രവാസികളെ മരണ മുഖത്തിലെങ്കിലും പറ്റിക്കാതിരുന്നുകൂടെ നിങ്ങൾക്ക്??
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.