Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരണ മുഖത്തിലെങ്കിലും...

മരണ മുഖത്തിലെങ്കിലും പ്രവാസിയെ പറ്റിക്കാതിരിക്കൂ സർ

text_fields
bookmark_border
മരണ മുഖത്തിലെങ്കിലും പ്രവാസിയെ പറ്റിക്കാതിരിക്കൂ സർ
cancel

ദുബൈ: കോവിഡ്​ പ്രതിസന്ധി തുടങ്ങിയ ആദ്യനാളുകൾ മുതൽ ഒാരോ ഇന്ത്യൻ പ്രവാസിയും അന്വേഷിച്ചതാണ്​. എവിടെയാണ്​, ആരേ ാടാണ്​ ഞങ്ങൾ സഹായം ചോദിക്കേണ്ടതെന്ന്​. ഒരിടത്തു നിന്നും ഉത്തരമുണ്ടായിരുന്നില്ല. അന്നം തേടി വന്ന അതിഥി തൊഴി ലാളികൾ എന്നൊന്നും കരുതാതെ ഒാരോ ഗൾഫ്​ രാജ്യവും അവരുടെ ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങൾ ചികിത്സക്കും ​െഎസൊലേഷന ും ക്വാറൻറീനും വേണ്ടി തുറന്നിട്ടതു കൊണ്ട്​ രോഗഭീതിയുടെ മുനമ്പിൽ നിന്നവർക്ക്​ ആദ്യകാലം മുതൽ ആശ്വാസം ലഭിച്ച ു.

ഉത്തരവാദിത്വ​പ്പെട്ട അധികാരികളൊന്നും വാ തുറക്കാ​െത നിന്ന ഘട്ടത്തിൽ മുൻ​പേതൊരു പ്രതിസന്ധി ഘട്ടത്തിലുമെന്ന പോലെ കെ.എം.സി.സിയും ഇൻകാസും പ്രവാസി ഇന്ത്യയും ​െഎ.സി.എഫും വിഖായയുമെല്ലാം മുന്നിട്ടിറങ്ങി. ​ഭക്ഷണമില്ലാത്തവർക്ക്​ ഭക്ഷണവും താമസ സൗകര്യങ്ങളും മരുന്നു​െമല്ലാം ഒരുക്കാൻ അവർ മത്സരിച്ചു. നസീർ വാടാനപ്പള്ളി എന്ന മനുഷ്യ​​െൻറ നമ്പറിൽ വിളിച്ചു പറഞ്ഞാൽ പരിശോധനക്കും ചികിത്സക്കും ആവുന്ന രീതിയിലെല്ലാം വഴി കാണുമായിരുന്നു. കെ.എം.സി.സിയു​െട കൗൺസലിങ്​ സെല്ലിൽ വിളിച്ചാൽ ആശ്വാസത്തി​​െൻറ വാതിലുകൾ തുറന്നിടുമായിരുന്നു.

ഏറെ വൈകിയാണെങ്കിലും പ്രവാസി മലയാളികളുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന നോർക്കയും ഹെൽപ്​ലൈനുമായി മുന്നോട്ടു വന്നിട്ടുണ്ട്​. വിവിധ എമിറേറ്റുകളിൽ സഹായം തേടുവാൻ ഒ​േട്ടറെ നമ്പറുകൾ നൽകിയിട്ടുണ്ട്​. ഇത്രയും ദിവസം സേവനം നടത്തി വരുന്ന മലയാളി സാമൂഹിക പ്രവർത്തകരെക്കൂടി കൂട്ടിയോജിപ്പിച്ച്​ ഇതു ക്രമീകരിച്ചിരുന്നെങ്കിൽ ഇൗ ഉദ്യമം കൂടുതൽ ഫലപ്രദമായേനെ. എന്നാൽ അതിനു പകരം നിയോഗിച്ചവരിൽ പലരോടും ഇക്കാര്യം മുൻ​കൂട്ടി പറഞ്ഞിട്ടുപോലുമില്ല എന്നുവേണം മനസിലാക്കാൻ. എന്തു സഹായം ചെയ്​തു നൽകാനാവും എന്നതിനെക്കുറിച്ച്​ പോലും പലർക്കുമറിയില്ല. പല തവണ വിളിച്ചിട്ടും ഉത്തരം കിട്ടിയില്ല എന്നും പല ഭാഗങ്ങളിൽ നിന്ന്​ പരാതി. ​ഉമ്മുൽഖുവൈൻ എമിറേറ്റിലെ ആളുകൾ എവിടെ ബന്ധപ്പെടണം എന്നുപോലും നോർക്ക പറയുന്നില്ല. ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ അവരാലാകുന്ന വിധം ആദ്യഘട്ടം മുതലേ സേവനങ്ങളും മാർഗനിർദേശങ്ങളും നൽകി വരുന്നുണ്ട്​ എന്നത്​ വേ​െറ കാര്യം.

രാഷ്​ട്രീയ പക്ഷപാതിത്വത്തോടെ ഹെൽപ്​ ഡെസ്​ക്​ രൂപവത്​കരിച്ചവർ ​ സഹകരണ ബാങ്ക്​ തെരഞ്ഞെടു​പ്പ്​ എന്ന മട്ടിലാണോ കൊറോണയേയും പ്രവാസിയുടെ വേദനകളെയും കാണുന്നത്​. പ്രതിപക്ഷ നേതാവി​​െൻറ വീഡിയോ നാടകം കൂടി പറയാതെ വയ്യ. ലോക്​ഡൗൺ തുടങ്ങുന്നതിനു മുൻപ്​ നാട്ടിലെത്തി സെൽഫ്​ ക്വാറൻറീനിലുള്ള നേതാവിനെ വിളിച്ചാണ്​ യു.എ.ഇയിലെ വിശേഷങ്ങൾ തിരക്കുന്നത്​. നാടകത്തി​​െൻറ തിരക്കഥയെങ്കിലും ഒന്നു നന്നാക്കാമായിരുന്നു. സ്വന്തം ഫസ്​റ്റ്​ ലെഫ്​റ്ററൻറ്​ എവിടെയാണെന്നു പോലും നിശ്​ചയമില്ലാത്ത നേതാവിനുണ്ടോ സാധാരണക്കാരായ കാലാളുകൾക്ക്​ കാവൽ നൽകാൻ കഴിയുന്നു. ഇത്തരം നമ്പറുകൾ കണ്ടു മടുത്തു സർ, പ്രവാസികളെ മരണ മുഖത്തിലെങ്കിലും പറ്റിക്കാതിരുന്നുകൂടെ നിങ്ങൾക്ക്​??

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatinggulf newsnrimalayalam newscorona viruscovid 19
News Summary - dont cheat NRI -gulf news
Next Story