ദുബൈ: ഇൻറർനാഷനൽ മോഡേൺ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് പൾമനോളജിസ്റ്റ് ഡോ. മുഹമ്മദ് അസ്ലമിന് ഗോൾഡൻ വിസ ലഭിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർ കാറ്റഗറിയിലാണ് വിസ നൽകിയത്. ശ്വാസം നിലച്ചുപോയ 17കാരന് പുനർജീവനേകാൻ മുൻകൈയെടുത്ത ഡോക്ടറുടെ വാർത്തകൾ അടുത്തിടെ വന്നിരുന്നു.
കോവിഡ് കാലത്ത് മുൻനിരയിൽ പ്രവർത്തിച്ച ഡോക്ടർമാരിൽ ഒരാളാണ്. നാല് വർഷമായി ദുബൈയിലുണ്ട്. െഡൻറൽ സർജനായ ഡോ. സുഹൈലത്താണ് ഭാര്യ. റയാൻ മുഹമ്മദ്, ആയിഷ സെബ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.