ദുബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ടവർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ അപ്പീൽ നൽകാം. പുതിയ മയക്കുമരുന്ന് നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവരെ നാടുകടത്തണമെന്ന് നിർബന്ധമില്ലെന്ന് നേരത്തെ നിയമം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാടുകടത്തിയവർക്ക് തിരികെയെത്താം എന്നറിയിച്ചിരിക്കുന്നത്.
മയക്കുമരുന്ന് കേസുകളിൽ കുടുങ്ങുന്നവർക്ക് പുതുജീവിതവും പുനരധിവാസവും നൽകാൻ ലക്ഷ്യമിട്ടാണ് നടപടി. ആദ്യമായി മയക്കുരുന്ന് കേസുകളിൽ അകപ്പെട്ടവർക്കും ചെറിയ കേസുകളിൽപ്പെട്ടവർക്കുമാണ് ഇളവ്. എന്നാൽ, മയക്കുമരുന്ന് കടത്തുകാർക്കും ഡീലർമാർക്കുമുള്ള ശിക്ഷ കർശനമായി തുടരും.
മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരെ തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ പാസ്പോർട്ടിൽ പതിപ്പിച്ച് നാടുകടത്തുന്നതായിരുന്നു ശിക്ഷ. ഇതിനെതിരെ അപ്പീൽ നൽകാൻ അനുമതിയുണ്ടായിരുന്നില്ല. ഇനിമുതൽ ഇക്കാര്യത്തിൽ ജഡ്ജിക്ക് തീരുമാനമെടുക്കാമെന്നു നിയമഭേതഗതിയിൽ പറയുന്നു. ജഡ്ജിയുടെ തീരുമാനത്തിനെതിരെയും അപ്പീൽ നൽകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.