ദുബൈ: മയക്കുമരുന്ന് കടത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശിയായ 35കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോർട്ട്. കൂട്ടാളിക്കൊപ്പം കഞ്ചാവ് വിൽക്കാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. ഉമ്മുൽ ഖുവൈൻ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സേനയാണ് രഹസ്യനീക്കത്തിലൂടെ ദുബൈ അൽ നഹ്ദയിൽ പ്രതികളെ പിടികൂടിയത്.
2023 ആഗസ്റ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച ജോർഡനിയൻ പൗരരെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളുടെ ഭാര്യാ സഹോദരനിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് സമ്മതിച്ചു. തുടർന്ന് ഇയാളെ സെപ്റ്റംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ്, ബംഗ്ലാദേശ് സ്വദേശിയാണ് മയക്കുമരുന്ന് വിൽപനയിലെ മുഖ്യകണ്ണിയെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് പ്രതിയെ രഹസ്യനീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.