ദുബൈ വിമാനത്താവളം ഇനി 'ഓൾവേയ്സ് ഓൺ'; വാട്സ് ആപ് സേവനവും ഉടൻ

ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് സംയോജിത കോൺടാക്ട് സെന്‍ററായ 'ഓൾവേയ്സ് ഓണി'ലൂടെ കസ്റ്റമർ കെയർ സേവനങ്ങൾ ലഭ്യമാകും.

യാത്രക്കാർക്ക് അവർക്ക് ഇഷ്ടമുള്ള ആശയവിനിമയ സംവിധാനം ഉപയോഗിച്ച് ഉപഭോക്തൃ സേവന ജീവനക്കാരുമായി ഏത് സമയത്തും എവിടെനിന്നും ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.

ഫോൺ, ഇ-മെയിൽ, ലൈവ് ചാറ്റ്, @DXB, @DubaiAirports (വെബ്സൈറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ) എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പുതിയ കോൺടാക്ട് സെന്‍ററുമായി ബന്ധപ്പെടാൻ കഴിയുന്ന സാങ്കേതിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ് ആപ് ചാറ്റ് വഴി വിവരങ്ങൾ അറിയാനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്നും ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫ്ത്സ് പറഞ്ഞു. 'ഓൾവേയ്സ് ഓൺ' സെന്‍ററുമായി 04-224 5555 എന്ന നമ്പറിലോ customer.care@dubaiairports.ae എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. 04-224 5555 എന്ന നമ്പറിൽ വാട്സാ് ആപ്പിലൂടെ ബന്ധപ്പെടാനുള്ള സംവിധാനമാണ് ഉടൻ നടപ്പാക്കുക.

Tags:    
News Summary - Dubai Airport Now 'Always On'; WhatsApp service also coming soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.