ദുബൈ: വിദേശത്തുനിന്ന് വാങ്ങുന്ന 300 ദിർഹമിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് നികുതി ചുമത്താനുള്ള തീരുമാനം അധികൃതർ പിൻവലിച്ചു. ദുബൈ കസ്റ്റംസ് ഇ-മെയിൽ വഴിയാണ് ഇക്കാര്യത്തിൽ അറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ പഴയ രീതിയനുസരിച്ച് 1000 ദിർഹമിൽ കൂടുതലുള്ളവക്ക് മാത്രമേ നികുതി ഈടാക്കൂവെന്നാണ് അറിയിച്ചത്. ഈ വർഷം ജനുവരിയിലാണ് 300 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള അന്താരാഷ്ട്ര തലത്തിൽ വാങ്ങുന്ന സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയത്. ചരക്കുകളുടെ അഞ്ചുശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നത്. ഇതുവഴി അന്തർദേശീയമായി ഷോപ്പിങ് നടത്തുന്നവർ അഞ്ചുശതമാനം ഇറക്കുമതി കസ്റ്റംസ് തീരുവയും അഞ്ചുശതമാനം മൂല്യവർധിത നികുതിയും നൽകണമായിരുന്നു. പഴയ രീതിയിലേക്ക് മാറിയതോടെ കുറഞ്ഞ വിലയുള്ള സാധനങ്ങൾ കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാനാകും.
പുകയില, പുകയില ഉൽപന്നങ്ങൾ, ഇ-സിഗരറ്റുകൾ തുടങ്ങിയവക്ക് ഉയർന്ന തീരുവയാണ് ബാധകമായിട്ടുള്ളത്. കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പുകയില, പുകയില ഉൽപന്നങ്ങൾ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്ക് 2017ലാണ് യു.എ.ഇ എക്സൈസ് നികുതി ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.