പുതുവർഷ അവധിദിനങ്ങളിൽ ദുബൈ എമിഗ്രേഷൻ ഓഫീസ് ഒരു മണിവരെ 

ദുബൈ: രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച പു​തു​വ​ർ​ഷ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ എ​മി​ഗ്രേ​ഷ​െ​ൻ​റ മൂ​ന്ന്​ ഓ​ഫീ​സു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ  പ്ര​വ​ർ​ത്തി​ക്കും .ഇ​ന്നും ,നാ​ളെ​യും  അ​ൽ​ത്വ​വാ​ർ,  അ​ൽ​മ​നാ​റ ,  ഹ​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹാ​പ്പി​ന​സ്​ സെ​ൻ​റ​റു​ക​ളി​ൽ   രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക്  ഒ​രു മ​ണി​വ​രെ   ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ല​ഭി​ക്കും. അ​തേ​സ​മ​യം ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ടെ​ര്‍മി​ന​ല്‍ മൂ​ന്നി​ലെ ആ​ഗ​മ​ന ഭാ​ഗ​ത്തെ സേ​വ​ന കാ​ര്യാ​ല​യം 24 മ​ണി​ക്കു​റും പ്ര​വ​ര്‍ത്തി​ക്കും .ചൊ​വ്വാ​ഴ്ച മു​ത​ല്‍ വ​കു​പ്പി​െ​ൻ​റ മ​റ്റു​ഓ​ഫി​സു​ക​ളി​ല്‍ സാ​ധാ​ര​ണ​പോ​ലെ സേ​വ​നം ല​ഭി​ക്കും. പൊ​തു​അ​വ​ധി ദി​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക​ൾ​ക്ക്   മി​ക​ച്ച സേ​വ​നം ന​ൽ​കാ​നാ​ണ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ   ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് വ​കു​പ്പ് ത​ല​വ​ൻ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് റാ​ശി​ദ് അ​ൽ മ​റി അ​റി​യി​ച്ചു  കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​കു​പ്പി​ന്‍റെ  ടോ​ൾ​ഫ്രീ ന​മ്പ​റാ​യ (8005111) വി​ളി​ച്ചാ​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.

GDRFA dubai  എ​ന്ന  മൊ​ബൈ​ൽ ആ​പ്പി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ   അ​ൽ മ​റി പ​റ​ഞ്ഞു. പു​തു​വ​ല്‍സ​ര അ​വ​ധി​യി​ല്‍ ദു​ബൈ​യി​ലേ​ക്ക്  എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ വി​പു​ല  ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്  എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന  ചെ​ക്കി​ങ് പ​വ​ലി​യ​നു​ക​ളി​ല്‍  കു​ടു​ത​ല്‍  ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന   സ്മാ​ര്‍ട്ട് ഗേ​റ്റ് സം​വി​ധാ​ന​വും വി​പു​ല​പ്പെ​ടു​ത്തി​ട്ടു​ണ്ട്. പു​തു​വ​ര്‍ഷം ആ​ഘോ​ഷി​ക്കാ​ന്‍ ദു​ബൈ​യി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മി​ക​ച്ച രീ​തി​യി​ലും വേ​ഗ​ത്തി​ലും സേ​വ​നം  ന​ല്‍കാ​ന്‍  നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്...

Tags:    
News Summary - Dubai emigration in New year day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.