ദുബൈ: സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ ദുബൈ എമിഗ്രേഷൻ ജീവനക്കാരെ അഭിനന്ദിക്കുകയും കേക്ക് മുറിച്ചു കൊണ്ട് ദുബൈ എമിഗ്രേഷൻ ആസ്ഥാനത്ത് നേട്ടം ആഘോഷിക്കുകയും ചെയ്തു.
ചടങ്ങിൽ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
ഭരണകൂടത്തിന്റെ സൈനികരും നായകന്മാരുമാണ് സർക്കാർ ജീവനക്കാരെന്ന് ടീമിനെ അഭിനന്ദിച്ചു കൊണ്ട് അൽ മർറി പറഞ്ഞു.
തൊഴിലാളികളുടെ പ്രതിബദ്ധതയുടെയും മികച്ച ടീം വർക്കിന്റെയും തെളിവാണെന്ന് ഈ മികച്ച നേട്ടം. ദുബൈ താമസ കുടിയേറ്റ വകുപ്പിലെ സ്റ്റാഫ് ടീമിന്റെ മികച്ച പ്രകടനം ഗവൺമെന്റ് പ്രവർത്തനങ്ങളിൽ മാതൃകാപരമാണെന്നും ദുബൈയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രഫഷനലുകളുടെ കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ വിജയം -ലഫ് ജനറൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.