????????

മലയാളത്തി​െൻറ യശസ്സ്​  ആകാ​​ശത്തോളമുയർത്തി  രവികുമാർ വീണ്ടും

ദുബൈ: ലോകത്തെ ഏറ്റവും ഉയരമാർന്ന നിർമിതിയായ ബുർജ്​ ഖലീഫ സന്ദർശിച്ച്​ മടങ്ങുന്നവർ കാണാതെ പോവില്ല അതിനു പിന്നിൽ പ്രയത്​നിച്ച മഹാമനുഷ്യരുടെ ചിത്രങ്ങൾ.  അവിടെ സ്​ഥാപിച്ച ​ഫലകത്തിൽ  ഒാരോ മലയാളിയും അഭിമാനത്തോടെ വായിച്ചൊരു പേരുണ്ട്​ ^രവി കുമാർ പി.എ. അദ്ദേഹമിപ്പോൾ എവിടെയുണ്ടാകുമെന്ന്​ ആലോചിക്കാത്തവരും കുറയും. അവർക്കായി പറയാം, ദുബൈ ഫ്രെയിമിലും കൈയൊപ്പു ചാർത്തി  ആ പാലക്കാട്ടുകാരൻ ഇവിടെയുണ്ട്​. 

ഹൈഡർ എന്നറിയപ്പെട്ടിരുന്ന അർക്കാഡിസ്​ ഡിസൈൻ ആൻറ്​ കൺസൾട്ടൻസിയിൽ റസിഡൻറ്​ എഞ്ചിനീയറായ ഇദ്ദേഹം 2013ൽ പൈലിങ്​ പണികൾ ആരംഭിച്ച സമയം മുതൽ ​ഫ്രെയിമി​ൽ ജോലി ചെയ്യുന്നുണ്ട്​. ലോകം കാത്തിരിക്കുന്ന വിസ്​മയം  പ്രതീക്ഷക്ക്​ തെല്ല്​ പോറലേൽപ്പിക്കാതെ തയ്യാറാക്കണമെന്ന ദുബൈ അധികൃതരുടെ നിർദേശത്തെ പരിപൂർണ അളവിൽ പാലിക്കാനായ സംഘത്തിൽ അംഗമായതി​​​െൻറ ആഹ്ലാദത്തിലാണ്​ രവി കുമാർ ഇപ്പോൾ.  ഫ്രെയിമി​​​െൻറ മുകൾ തട്ട്​ തയ്യാറാക്കി ഇത്ര ഉയരത്തിൽ എത്തിക്കുക  എന്നത്​ ശ്രമകരമായ ജോലി തന്നെയായിരുന്നുവെന്ന്​ ഇദ്ദേഹം പറയുന്നു. ദുബൈ നഗരസഭ ഡയറക്​ടർ ജനറൽ നാസർ ലൂത്ത ഉൾപ്പെടെയുള്ള അധികൃതർ സമയാസമയങ്ങളിൽ നിർദേശങ്ങൾ നൽകാനും  വിലയിരുത്തൽ നടത്താനുമെത്തി. ഒടുവിൽ  യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ  റാശിദ്​ ആൽ മക്​തുമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ  ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ ആൽ മക്തൂമും കഴിഞ്ഞ ദിവസം ഫ്രെയിം സന്ദർശിക്കുകയും നിർമാണ നിർവഹണം നടത്തിയ ഉദ്യോഗസ്​ഥരെ ഒരുമിച്ചു നിർത്തി ചിത്രമെടുക്കുകയും ചെയ്​തതിൽ പിന്നെ രവി കുമാർ നിലത്തൊന്നുമല്ല. ഭരണാധികാരിയുമൊന്നിച്ചുള്ള ചിത്രം കണ്ട്​ ആദ്യം അഭിനന്ദനമറിയിച്ചത്​ ഒറ്റപ്പാലം എൻ.എസ്​.എസ്​ കോളജിൽ ഒരുമിച്ചു പഠിച്ച സംവിധായകൻ ലാൽജോസ്​. അടുത്ത ദുബൈ വരവിൽ  ഫ്രെയിം കാണണമെന്നും ലാൽജോസ്​ ഉറപ്പിച്ചു. വ്യാഴാഴ്​ച ഫ്രെയിം സന്ദർശിച്ച മാധ്യമ പ്രവർത്തകരും രവിയെ പൊതിഞ്ഞു. 

പാലക്കാട്​ കേരളശ്ശേരിയിലെ അറ​ുമുഖ​​​െൻറയും കല്യാണിയുടെയും മകനായ രവികുമാർ കണ്ണൂർ എഞ്ചിനീയറിംങ്​ കോളജിൽ നിന്നാണ്​ പഠനം പൂർത്തിയാക്കിയത്​. 92 ൽ ദുബൈയിലെത്തി. ദുബൈ ​െ​ഫ്രയിമിനും ബുർജ്​ ഖലീഫക്കും മുൻപേ തുടങ്ങിയതാണ്​ അംബരചുംബികളുമായുള്ള  ബന്ധം. 2000ൽ പൂർത്തിയായ എമിറേറ്റ്​സ്​ ടവറി​​​െൻറ നിർമിതിയിലും ഭാഗമായിരുന്നു. ആ​കാ​​ശ​ത്തോ​ടു​ള്ള സ്​​നേ​ഹം എ​ത്ര​യു​ണ്ടെ​ന്ന​റി​യാ​ൻ മ​ക്ക​ളു​ടെ പേ​ര്​ ചോ​ദി​ച്ചു നോ​ക്കി​യാ​ൽ മ​തി. വി​ഹാ​യ​സ്, ന​ഭ​സ്സ്. കു​ന്ന​ത്തൂ​ർ മേ​ട്ടി​ൽ വീ​ടു നി​ർ​മി​ച്ച​പ്പോ​ൾ ഭാ​ര്യ സ്​​മി​ത​യു​ടെ കൂ​ടി സ​മ്മ​ത​ത്തോ​ടെ നാ​മ​ക​ര​ണം ചെ​യ്​​തു^ ഗ​ഗ​നം. 
ഇ​നി എ​ന്താ​ണ്​ അ​ടു​ത്ത പ്രോ​ജ​ക്​​ട്​ ? ആ ​അ​ത്​ ക​മ്പ​നി തീ​രു​മാ​നി​ക്കു​ന്ന​തു പോ​ലെ, അ​ത്ര​യും പ​റ​ഞ്ഞ്​ ര​വി​കു​മാ​ർ ആ​കാ​​ശ​ത്തേ​ക്ക്​ നോ​ക്കി പു​ഞ്ചി​രി​ച്ചു.

Tags:    
News Summary - dubai frame-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT