ദുബൈ: സന്ദർശകർക്ക് അത്ഭുതക്കാഴ്ചകളുടെ മായികലോകം തുറന്നിടുന്ന ദുബൈ ഗാര്ഡന് ഗ്ലോയുടെ 10ാം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്ഡന് ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍ശിക്കാം.
എല്‍.ഇ.ഡി ലൈറ്റുകളില്‍ നിറങ്ങള്‍ ഉപയോഗിച്ച് സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഓരോ പതിപ്പിലും ഗാര്ഡന് ഗ്ലോ സമ്മാനിക്കുന്നത്. മൃഗങ്ങള്‍, പൂക്കള്‍, പക്ഷികള്‍ എന്നിവയെല്ലാം വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപങ്ങളിലും ജ്വലിച്ച് നില്‍ക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ശൈത്യകാലത്തിന്റെ വരവറിയിച്ച് ദുബൈ നഗരത്തിലെ വിനോദ കേന്ദ്രങ്ങളെല്ലാം പുതിയ സീസൺ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
ആറാം സീസണിനായി ദുബൈ സഫാരി പാര്‍ക്ക് അടുത്ത മാസം ഒന്നിന് തുറക്കും. വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് 3000ലേറെ പക്ഷി-മൃഗാദികളുടെ ആവാസകേന്ദ്രമായ പാര്‍ക്ക് അതിന്റെ പുതിയ പതിപ്പിനായി തയ്യാറെടുക്കുന്നത്. ഗ്ലോബല്‍ വില്ലേജിന്റെ 29ാം പതിപ്പ് ഒക്ടോബര്‍ 16 മുതല്‍ അടുത്ത വര്‍ഷം മേയ് 11 വരെയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.