ദുബൈ ഐ.എം.ജി വേൾഡ് താത്കാലികമായി അടച്ചു

ദുബൈ: റമദാൻ പ്രമാണിച്ച് മെയ് 6 വരെ ഐ.‌എം.‌ജി വേൾഡ് താത്കാലികമായി അടച്ചതായി മാനേജ്മെൻറ് അറിയിച്ചു. എങ്കിലും ഈ കാലയളവിൽ നോവോ സിനിമാസ് അടക്കില്ല.

പാർക്കുകളും സവാരികളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നവീകരണ പദ്ധതികൾ ഇക്കാലത്ത് നടക്കും. എല്ലാവരേയും പരിരക്ഷിക്കുന്നതിനും പാർക്ക് സന്ദർശിക്കുമ്പോൾ അതിഥികൾക്ക് ലോകോത്തര അനുഭവം നൽകുന്നതിനുമാണ് ഈ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതെന്ന് ഐ.‌എം.‌ജി വേൾഡ് അധികൃതർ അറിയിച്ചു​ . ഇൗദിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെയ് 7 മുതൽ അതിഥികൾക്കായി പാർക്ക് വീണ്ടും തുറക്കും.



 


Tags:    
News Summary - Dubai IMG World temporarily closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.