ദുബൈ: ആരോഗ്യപൂർണമായ ജീവിതശൈലി വളർത്തിയെടുക്കാൻ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ ബോധവത്കരണം നടത്തണമെന്ന് എ.കെ.എം. അഷറഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ മോർണിങ് ടോകിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന മോർണിങ് ടോക്കിൽ ദുബൈ കെ.എം.സി.സി കാസർകോട് കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതവഹിച്ചു.
ആക്ടിങ് ജന. സെക്രട്ടറി ആസിഫ് ഹൊസങ്കടി സ്വാഗതമാശംസിച്ചു. ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ജില്ല ജനറൽ സെക്രട്ടറി ഹനീഫ് ടി.ആറിന് സ്വീകരണം നൽകി. ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. ഉപദേശക സമിതി അംഗങ്ങളായി എം.എ. മുഹമ്മദ് കുഞ്ഞി, ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി, ഇ.ബി അഹമ്മദ് ചെടയ്കൽ, റഷീദ് ഹാജി കല്ലിങ്കാൽ, മഹമൂദ് ഹാജി പൈവളിഗെ, സലീം ചേരങ്കൈ, അയ്യൂബ് ഉറുമി എന്നിവരെ തെരെഞ്ഞെടുത്തു. ജില്ല ഭാരവഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ നഗർ, ഹസൈനാർ ബീജന്തടുക്ക, മൊയ്തീൻ ബാവ, ഫൈസൽ മുഹ്സിൻ, പി.ഡി നൂറുദ്ദീൻ, സുബൈർ കുബണൂർ, അഷറഫ് ബായാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.