ദുബൈ: പൊതുജനങ്ങളുമായി നിരന്തരബന്ധം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനുമായി ‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ സംരംഭത്തിന് തുടക്കമിട്ട് ദുബൈ പൊലീസ്.
സ്വദേശികൾ, താമസക്കാർ, പങ്കാളികൾ എന്നിവർ ഉൾപ്പെടെയുള്ളവരുമായി നേരിട്ടുള്ള ആശയവിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊലീസ് സേവനങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുകയുമാണ് ലക്ഷ്യം.
അൽ റാശിദിയ പൊലീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ റാശിദിയ മജ്ലിസിൽ നടന്ന യോഗത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖാലിദ് ഇബ്രാഹിം അൽ മൻസൂരി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദുബൈ പൊലീസിന്റെ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുക, പൊലീസ് സേവനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ശക്തമാക്കുക, സുരക്ഷ വർധിപ്പിക്കുന്നതിൽ ജനങ്ങളെക്കൂടി പങ്കാളികളാക്കുക, വിവിധ സേവനങ്ങൾ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് പുതിയ സംരംഭംകൊണ്ട് ലക്ഷ്യംവെക്കുന്നത്. നിങ്ങളുടെ അയൽപക്കത്തുള്ള പൊലീസുകാർ എന്ന സംരംഭം ജനങ്ങളും പൊലീസും തമ്മിലുള്ള പാലമായി വർത്തിക്കണമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കേണൽ ആരിഫ് ബിഷ്വ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.