ദുബൈ: വിവിധ മേഖലയിലെ സേവനത്തിന് മലയാളികൾക്ക് ദുബൈ പൊലീസിെൻറ ആദരവ്. കോവിഡ് കാലത്തെ സേവനങ്ങൾ മുൻനിർത്തിയാണ് ആദരം.മഹാമാരികാലത്ത് പ്രവാസികൾക്ക് ചെയ്ത സഹായങ്ങൾ പരിഗണിച്ച് എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാറിനെ ദുബൈ പൊലീസ് ആദരിച്ചു. ലോകത്തിന് മാതൃകയായ ദുബൈ പൊലീസിെൻറ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹരികുമാർ പറഞ്ഞു.
വിദേശികളെയും സ്വദേശികളെയും വലുപ്പച്ചെറുപ്പമില്ലാതെ ഒരേപോലെ കാണുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നകാര്യത്തിൽ മാതൃകയാണ് ദുബൈ പൊലീസെന്ന് ആർ. ഹരികുമാർ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് എലൈറ്റ് ഗ്രൂപ്പിലെ ജോലിക്കാർക്കും അർഹതപ്പെട്ടവർക്കും നാട്ടിലേക്ക് പോകുന്നതിന് ഹരികുമാറിെൻറ നേതൃത്വത്തിൽ വിമാനം ചാർട്ടർ ചെയ്തിരുന്നു. യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ 'ഗൾഫ് മാധ്യമം- മീഡിയവൺ' സംയുക്തമായി നടത്തിയ 'മിഷൻ വിങ്സ് ഓഫ് കംപാഷെൻറ' ഭാഗമായും ഹരികുമാർ പ്രവർത്തിച്ചിരുന്നു.
ഹരികുമാറിെൻറ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ കലാ ടൂറിസ്റ്റ് ഹോം കോവിഡ് രോഗികൾക്കായി സൗജന്യ ചികിത്സാകേന്ദ്രമായി മാറ്റി.
കോവിഡ് കാലത്ത് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെട്ട സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെയും ദുബൈ പൊലീസ് ആദരിച്ചു. ദുബൈ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ കേണൽ അഹ്മദ് മുഹമ്മദ് റാശിദ് അൽ സാദിയിൽനിന്ന് പുരസ്കാരം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.