ദുബൈ: എമിറേറ്റിലെ താമസക്കാർ ഒന്നടങ്കം പങ്കെടുക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി മുൻകാല ജീവനക്കാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ച് ദുബൈ പൊലീസ്. ലീഡേഴ്സ് വാക് എന്ന പേരിലാണ് പരിപാടി ഒരുക്കിയത്. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും മുൻകാല ജീവനക്കാരും പരിപാടിയിൽ പങ്കാളികളായി.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ആരോഗ്യകരമായ ജീവിതം ശീലിപ്പിക്കുന്നതിന് തുടക്കം കുറിച്ച ‘ഫിറ്റ്നസ് ചലഞ്ചി’ന്റെ പ്രചാരണവും വിരമിച്ച ജീവനക്കാരുമായി ബന്ധം പുതുക്കുന്നതും ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ദുബൈ പൊലീസ് അക്കാദമി ഡയറക്ടർ ഡോ. സുൽത്താൻ അൽ ജമാൽ, പ്രോട്ടോകോൾ ആൻഡ് സെറിമോണിയൽസ് ഡയറക്ടർ ബ്രി. മുഹമ്മദ് റാശിദ്, അത്ലറ്റിക് കൗൺസിൽ ചെയർപേഴ്സൻ മർയം അനസ് അൽ മത്റൂഷി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.