ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച ചുമട്ടുതൊഴിലാളിക്ക് മൂന്നുമാസം തടവ്

ദുബൈ: യാത്രക്കാരന്‍റെ ബാഗിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെന്ന് തിരിച്ചറിഞ്ഞ ദുബൈ വിമാനത്താവളത്തിലെ ചുമട്ടുതൊഴിലാളിക്ക് മൂന്നുമാസത്തെ തടവ് ശിക്ഷ. 29കാരനായ പ്രവാസിക്കാണ് തടവും 28,000ദിർഹം പിഴയും ദുബൈ ക്രിമിനൽ കോടതി വിധിച്ചത്.

തടവ് കാലാവധി കഴിഞ്ഞാൽ നാടുകടത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്. സൺഗ്ലാസ് വാങ്ങുന്നതിനായി ബാഗിൽ നിന്ന് മോഷ്ടിച്ച ആറു മൊബൈൽ ഫോണുകൾ പകുതി വിലക്ക് വിറ്റതായി പ്രതി അന്വേഷണത്തിനിടയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

കഴിഞ്ഞവർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഏഷ്യക്കാരനായ യാത്രക്കാരനാണ് വിമാനത്താവളം വഴി നാട്ടിലെത്തിയ ശേഷം സ്യൂട്കേസിൽനിന്ന് ആറു മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടത്. തുടർന്ന് സി.ഐ.ഡിമാരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വിമാനത്താവളത്തിലെ സുരക്ഷ കാമറകളടക്കം പരിശോധിച്ചിരുന്നു.

മോഷ്ടിച്ച വസ്തുക്കൾ യൂസ്ഡ് മൊബൈൽ ഫോൺ സ്റ്റോറിൽ വിറ്റതായും ഇതിൽ നിന്ന് ലഭിച്ച പണമുപയോഗിച്ച് പ്രതി മറ്റു വസ്തുക്കൾ വാങ്ങിയതായും അന്വേഷണത്തിൽ തെളിയുകയായിരുന്നു.

Tags:    
News Summary - Dubai porter jailed for three months for stealing passenger's mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.