ദുബൈ: ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീം ‘ഓണോത്സവം’ ഓണാഘോഷം സംഘടിപ്പിച്ചു. അവാനി പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും പൂക്കളവും ചെണ്ടമേളവും മാവേലിവരവും ഓണസദ്യയും ഉൾപ്പെടുത്തിയിരുന്നു.ദുബൈ ഭരണകൂടത്തിന്റെ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ യൂസഫ് അൽ ഷെഹീ, ആന്റോ ആന്റണി എം.പി, ഡോ. സൗമ്യ സരിൻ, വീക്ഷണം മുൻ ബ്യൂറോ ചീഫ് ശ്രീകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൻ, മീഡിയവൺ പ്രതിനിധി എം.സി.എ. നാസർ. അഡ്വ. ഹാഷിക് തൈക്കണ്ടി, സി.എ. ബിജു, ബി.എ. നാസർ, ടൈറ്റസ് പുല്ലൂരാൻ, സുനിൽ നമ്പ്യാർ, സന്തോഷ് നായർ, ജമാൽ മനയത്ത്, ഉബൈദ്, ചാക്കോ ഊളക്കാടൻ, ഷംസുദ്ദീൻ വന്നേരി, നിയാസ്, മുഹമ്മദ് സഖിർ, ജോയ് തോമസ്, രോഹിത്, ഫർസാദ്, പി.കെ. റഫീക്ക്, ഷൈജു അമ്മാനപാറ, ഷഫീർ മതിലകം തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രസിഡന്റ് ബാബു പീതാംബരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ.പി. രാമചന്ദ്രൻ, ടീം ലീഡർ പവിത്രൻ, മുൻ പ്രസിഡന്റ് സി. മോഹൻദാസ്, പ്രോഗ്രാം കൺവീനർ പ്രമോദ് കുമാർ, അനീസ്, ശ്രീജിത്ത്, ഡോ. പ്രശാന്ത് നായർ, ബിനിഷ്, ഡീസ, സുലൈമാൻ കറുത്താക്ക, ഹാരിസ്, ടോജി, സുരേഷ്, ഷജേഷ്, റെജിൽ, സലീം, ഷഫീഖ്, നിഷാദ്, ലക്ഷ്മി ദേവി രാമചന്ദ്രൻ, ശ്രീല മോഹൻദാസ്, ഫാത്തിമ അനീസ്, സിമി ഫഹദ്, രമ്യാ ബിനീഷ്, റസ്വിന ഹാരിസ്, ഷബ്ന നിഷാദ്, ജിൻസി ഡീസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും ട്രഷറർ ടി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.