കൊല്ലം: മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു (48) അന്തരിച്ചു. ദീർഘകാലം ദുബൈയിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
യാത്ര പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ’ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. ഈ നോവലിന് കൈരളി–അറ്റ്ലസ് സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് പാഠപുസ്തകം , എന്റെ തിബത്ത് തുടങ്ങിയ പുസ്തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളിയായിരുന്നു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ 1976 ൽ ജനനം. പിതാവ്: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ,അനന്യ.
1996 മുതൽ പത്രപ്രവർത്തനരംഗത്ത് സജീവമായിരുനന്നു. മംഗളം, ഫ്രീപ്രസ് ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ‘സൺഡേ ഇന്ത്യൻ’ എന്നിവയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് ദുബായിൽ പരസ്യമെഴുത്തുകാരനായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.