ദുബൈ: ജലകായിക മാമാങ്കമായ അക്വാ ചലഞ്ചുമായി ദുബൈ സ്പോർട്സ് കൗൺസിൽ. മിഡിൽ ഈസ്റ്റിലെ ആദ്യ അക്വാ ചലഞ്ചാണിതെന്ന പ്രത്യേകതയുമുണ്ട്.ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ രണ്ടാം ദിനമായ ഒക്ടോബർ 31ന് ജുമൈറ ബീച്ചിലെ അക്വാഫൺ വാട്ടർപാർക്കിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ കാറ്റുനിറച്ച വാട്ടർപാർക്കാണ് അക്വാഫൺ. 50,000 സ്ക്വറയർ ഫീറ്റ് വിസ്തീർണമുള്ള വാട്ടർപാർക്കിൽ 150 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇതിെൻറ രജിസ്ട്രേഷൻ ഓൺലൈനിൽ ആരംഭിച്ചു (www.premieronline.com).
16 മുതൽ 60 വരെ വയസ്സുള്ളവർക്ക് പങ്കെടുക്കാം. പുരുഷ - വനിത വിഭാഗങ്ങളിലും മിക്സഡ് വിഭാഗത്തിലും മത്സരമുണ്ടായിരിക്കും. വൈകീട്ട് മൂന്ന് മുതലാണ് മത്സരം.സാമൂഹിക അകലം പാലിച്ചായിരിക്കും മത്സരം. അതിനാൽ, ഒരേസമയം മൂന്നുപേരെ മാത്രമായിരിക്കും അനുവദിക്കുക. ലൈഫ് ജാക്കറ്റ് സംഘാടകർ നൽകും. എന്നാൽ, ടവൽ, മാറാനുള്ള വസ്ത്രം എന്നിവ പങ്കെടുക്കുന്നവർ കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.