അബുദാബി: മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് ശേഷം യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
വ്യവസായിയായ എം.എ. യൂസഫലിയാണ് ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദുല്‍ഖർ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ യൂസഫലി തെൻറ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു നടന്‍ പൃഥ്വിരാജിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുെമ്പ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എം.എ. യൂസഫലി തന്നെയായിരുന്നു നേരത്തെ മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.
മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു വിസ സ്വീകരിച്ചുകൊണ്ട് അന്ന് മമ്മൂട്ടി പ്രതികരിച്ചത്. യു.എ.ഇ. ഭരണകൂടത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു
നടിയും അവതാരികയുമായ നൈല ഉഷയ്ക്കും അവതാരകന്‍ മിഥുന്‍ രമേശിനും കഴിഞ്ഞ ദിവസം യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.